
ദോഹ:സൂക്ഷ്മപരിശോധനയിൽഎട്ട് വ്യാജബിരുദസർട്ടിഫിക്കറ്റുകൾകണ്ടെത്തിയതായി
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) വെളിപ്പെടുത്തി.
കഴിഞ്ഞ വർഷവും ഈ വർഷത്തിന്റെ ആദ്യ പകുതിയിലുമാണ് എട്ട് സർവകലാശാല, ബിരുദാനന്തര ബിരുദങ്ങൾ കണ്ടെത്തിയത്.2025 ന്റെ ആദ്യ പകുതിയിൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ മൂന്ന് കേസുകൾ കണ്ടെത്തിയതായും കഴിഞ്ഞ വർഷം അഞ്ച് കേസുകൾ കണ്ടെത്തിയതായും മന്ത്രാലയത്തിലെ സർവകലാശാല ബിരുദ തുല്യതാ വകുപ്പ് ഡയറക്ടർ ജാബർ അഹമ്മദ് അൽ-ജാബർ പ്രാദേശിക പത്രമായ അൽ ഷാർക്കിനോട് പറഞ്ഞു.വ്യാജ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറൽ ബിരുദങ്ങളൾപ്പെടെ മിക്കതും അറബ് രാജ്യങ്ങളിൽ നിന്നാണ് നേടിയിരിക്കുന്നത്.വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ സാംസ്കാരിക അറ്റാഷെകൾ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക സ്ഥാപനങ്ങളുമായി സഹകരിച്ച് സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ആധികാരികത പരിശോധിക്കാൻ വകുപ്പ് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ചിരിക്കാമെന്ന് സർവകലാശാല സ്ഥിരീകരിച്ചാൽ തുടർനടപടികൾക്കായി കേസ് മന്ത്രാലയത്തിന്റെ നിയമകാര്യ വകുപ്പിലേക്ക് റഫർ ചെയ്യും.











