NEWS
ഖത്തർ വാണിജ്യ മന്ത്രാലയം: വിദ്യാർത്ഥികൾക്കായി ‘യംഗ് ഇന്നൊവേറ്റർ’ സെമിനാർ സംഘടിപ്പിച്ചു
08/11/2025 10:47 AM IST
nila

ദോഹ: വിദ്യാർത്ഥികളിലെ സൃഷ്ടിപരതയും ബൗദ്ധിക സ്വത്തവകാശ ബോധവുമുയർത്തുന്നതിനായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം (MOCI) വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് “യംഗ് ഇന്നൊവേറ്റർ” എന്ന പേരിൽ ബോധവൽക്കരണ സെമിനാർ പരമ്പര ആരംഭിച്ചു.
ക്യാമ്പെയിൻ ഖത്തർ ടെക്‌നിക്കൽ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിലും അൽ കാബാൻ പ്രൈമറി പ്രിപറേറ്ററി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലുംസംഘടിപ്പിച്ചു.
അക്കാദമിക് വർഷം മുഴുവൻ പ്രവർത്തനങ്ങൾ തുടരും.
വിദ്യാർത്ഥികൾക്ക് പേറ്റന്റ്, ട്രേഡ് മാർക്ക്, ഇൻഡസ്ട്രിയൽ ഡിസൈൻ, കപിറൈറ്റ് തുടങ്ങിയ വിഷയങ്ങളിൽ ബൗദ്ധിക സ്വത്തവകാശത്തിന്റെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തി. കൂടാതെ, “യംഗ് ഇന്നൊവേറ്റർ” മത്സരവും പ്രഖ്യാപിച്ചു. അഞ്ച് മികച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും ബഹുമതികളും നൽകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










