06:06am 13 November 2026
NEWS
റമദാൻ കാരുണ്യം: 3.6 ലക്ഷം പേർക്ക് ഇഫ്താറൊരുക്കി ഖത്തർ ഔഖാഫ് മന്ത്രാലയം
15/02/2026  07:10 PM IST
nila
റമദാൻ കാരുണ്യം: 3.6 ലക്ഷം പേർക്ക് ഇഫ്താറൊരുക്കി ഖത്തർ ഔഖാഫ് മന്ത്രാലയം

 

ദോഹ: 'അനുസരണയും ക്ഷമയും' എന്ന പ്രമേയത്തിൽ ഇത്തവണത്തെ റമദാൻ പ്രവർത്തനങ്ങൾക്കായി വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് ഖത്തർ ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയം. വിശുദ്ധ മാസത്തിൽ രാജ്യത്തുടനീളമായി 3,60,000 പേർക്ക് ഇഫ്താർ വിതരണം ചെയ്യുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിശ്വാസികളെ സ്വീകരിക്കാൻ 12 പുതിയ പള്ളികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ മസ്ജിദുകളും സജ്ജമായി. തറാവീഹ് പ്രാർഥനയ്ക്കുള്ള എല്ലാ സൗകര്യങ്ങളും പൂർത്തിയായി.സ്വകാര്യത ഉറപ്പാക്കി സ്ത്രീകൾക്കായി ആയിരത്തിലധികം പ്രാർഥനാ ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്.ഇഫ്താറിന് പുറമെ നിർധനരായ കുടുംബങ്ങൾക്കായി പ്രത്യേക ഭക്ഷണ കിറ്റുകളും വിതരണം ചെയ്യും.റമദാനിലെ അവസാന പത്തു ദിനങ്ങളിൽ ഇഅ്തികാഫ് ഇരിക്കുന്നതിനായി 25 പള്ളികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി.നിങ്ങളുടെ സക്കാത്ത് ഒരു വിശ്വാസമാണ്' എന്ന പേരിൽ സക്കാത്ത് ശേഖരണത്തിനായി 28 കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഓൺലൈൻ വഴി സക്കാത്ത് കണക്കാക്കാനും അടയ്ക്കാനും സൗകര്യമുണ്ടാകും.വിശ്വാസികൾക്ക് പുണ്യമാസം ആത്മീയമായി ചെലവഴിക്കാൻ ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും  ഉറപ്പുവരുത്തിയതായി 
മന്ത്രാലയംഅധികൃതർ പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img