11:23pm 12 November 2026
NEWS
രാത്രിയിൽ തണുപ്പ് കൂടും; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
28/03/2026  04:49 PM IST
nila
രാത്രിയിൽ തണുപ്പ് കൂടും; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തറിൽ ഇന്ന് രാത്രി തണുപ്പ് അനുഭവപ്പെടുമെന്നും കടലിൽ കാറ്റും തിരമാലകളും ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പകൽ സമയത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും രാത്രിയോടെ അന്തരീക്ഷം തണുപ്പിലേക്ക് മാറുമെന്നാണ് പ്രവചനം.
കരയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 5 മുതൽ 15 നോട്ട്സ് വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പകൽ സമയത്ത് കാറ്റിന്റെ വേഗത 20 നോട്ട്സ് വരെ ഉയർന്നേക്കാം. കടലിൽ കാറ്റിന്റെ വേഗത 32 നോട്ട്സ് വരെയാകാൻ സാധ്യതയുണ്ട്.കടലിൽ തിരമാലകൾ 3 മുതൽ 7 അടി വരെ ഉയരാം. ചില സമയങ്ങളിൽ ഇത് 10 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കരയിലും കടലിലും കാഴ്ചപരിധി 5 മുതൽ 10 കിലോമീറ്റർ വരെയായിരിക്കും.
​ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടൽയാത്ര നടത്തുന്നവരും വിനോദസഞ്ചാരികളും കാലാവസ്ഥാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img