08:27pm 12 November 2026
NEWS
നാളെ മുതൽ ഖത്തറിൽ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്
20/01/2026  08:49 PM IST
nila
നാളെ മുതൽ ഖത്തറിൽ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തറിൽ നാളെ (ജനുവരി 21) മുതൽ വാരാന്ത്യം വരെ തണുപ്പ് ശക്തമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.താപനിലയിൽ വ്യക്തമായ കുറവ് ഉണ്ടാകുന്നതിനാൽ തണുത്ത കാലാവസ്ഥ വീണ്ടും ശക്തമായി അനുഭവപ്പെടുമെന്നും,  കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഈ കാലയളവിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായതോ ചിലപ്പോൾ അതിശക്തമായതോ ആയ കാറ്റുകൾ വീശാൻ സാധ്യതയുണ്ടെന്നും, ഇതുമൂലം തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന ‘വിൻഡ് ചിൽ’ സാഹചര്യം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, കടൽ മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ടെന്നും, മത്സ്യത്തൊഴിലാളികളും കടൽ യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img