
ദോഹ:ആരോഗ്യവികസനത്തിനുള്ള പുതിയ വഴികൾ തുറന്ന് രണ്ടാമത് ഖത്തർ മെഡികെയർ 2025 ന് തുടക്കമായി.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC)ഖത്തർ പൊതു ആരോഗ്യ മന്ത്രി ഹി.ഇ. മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ്ഉദ്ഘാടനം ചെയ്തു.
ഖത്തർ ചേംബർ (QC) സഹസംഘാടകനായും പബ്ലിക് ഹെൽത്ത് മന്ത്രാലയത്തിന്റെയും IFP ഖത്തറിന്റെയും നേതൃത്വത്തിൽ
സംഘടിപ്പിക്കുന്ന
പ്രദർശനം നവംബർ 13ന് വ്യാഴാഴ്ച സമാപിക്കും.
ഖത്തറിൽന്നുള്ള 64കമ്പനികളും
36 രാജ്യാന്തര കമ്പനികളും ഉൾപ്പെടെ
100-ലധികം കമ്പനികൾ പങ്കെടുക്കുന്ന മെഡിക്കൽ പ്രദർശനത്തിൽ ഖത്തർ കാൻസർ സൊസൈറ്റിയാണ് സിൽവർ സ്‌പോൺസർ.
“ഖത്തർ മെഡികെയർ പ്രദർശനത്തിൽ ദിവസേന പ്രദർശകരും സന്ദർശകരും പൊതുവും സ്വകാര്യമേഖലയിലുമുള്ള പ്രധാന ആശുപത്രികളുമായുള്ള മീറ്റിംഗുകളും, 55-ൽ അധികം വിദഗ്ധരുടെ പ്രഭാഷണങ്ങളും, 25 അവതരണങ്ങളും, 5 സംവാദ സെഷനുകളും, 4 വർക്ക്‌ഷോപ്പുകളും, ഓപ്പൺ സ്റ്റേജ് സെഗ്മെന്റും ഉൾപ്പെടുന്നു.
മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ സ്വയംപര്യാപ്തത നേടാനുള്ള ഖത്തറിന്റെ പ്രതിജ്ഞയെയാണ് ഖത്തർ മെഡികെയർ പ്രതിഫലിപ്പിക്കുന്നതെന്നുംപൊതുമേഖലയുടെയുംസ്വകാര്യമേഖലയുടെയും സഹകരണമാണ് രാജ്യത്തിന്റെ ആരോഗ്യരംഗത്തെ വളർച്ചക്ക് പ്രേരകശക്തിയെന്നും ഖത്തർ ചേംബറിന്റെ ഹെൽത്ത് കമ്മിറ്റിയുടെ ചെയർ ഇബ്തിഹാജ് അൽ അഹ്മദാനി പറഞ്ഞു.ഖത്തറിന്റെ ആരോഗ്യരംഗം 2029 ഓടെ വർഷംതോറും 14 ശതമാനത്തിന്റെ വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആ സമയത്തേക്ക് ആകെ ആരോഗ്യച്ചെലവ് USD 11.5 ബില്യൺ (ഏകദേശം QR 41.86 ബില്യൺ) ആകുമെന്നും ഖത്തർ ജിസിസിയിലെ മൂന്നാമത്തെയും മേനാ മേഖലയിലെ പത്താമത്തെയും വലിയ ഹെൽത്ത്‌കെയർ വിപണിയായി മാറുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രദർശനത്തിന്റെസമാപന ദിവസം “Qatar Medicare 2025 Healthcare Excellence Awards” വിതരണം ചെയ്യും. 15 വിഭാഗങ്ങളിലായി മികച്ച ആരോഗ്യസ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കും.










