10:06pm 12 November 2026
NEWS
റമദാൻ പ്രോഗ്രാമുകളുമായി ഖത്തർ മീഡിയ കോർപ്പറേഷൻ; ഇസ്‌ലാമിക മൂല്യങ്ങൾക്കും ഖത്തറി പൈതൃകത്തിനും മുൻഗണന
05/02/2026  09:43 PM IST
nila
റമദാൻ പ്രോഗ്രാമുകളുമായി ഖത്തർ മീഡിയ കോർപ്പറേഷൻ; ഇസ്‌ലാമിക മൂല്യങ്ങൾക്കും ഖത്തറി പൈതൃകത്തിനും മുൻഗണന

ദോഹ:  വിശുദ്ധ റമദാൻ മാസത്തിൽ വിപുലമായ പരിപാടികളുമായി ഖത്തർ മീഡിയ കോർപ്പറേഷൻ. ഖത്തർ ടിവി, അൽ കാസ് സ്പോർട്സ് ചാനൽ, വിവിധ റേഡിയോ സ്റ്റേഷനുകൾ എന്നിവ വഴി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ പട്ടികദോഹയിൽ നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഖത്തറി സ്വത്വം, മതമൂല്യങ്ങൾ, പൈതൃകം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പുതിയ പ്രോഗ്രാം ഷെഡ്യൂൾ.അൽ-ഗബ്ഖ' ടോക്ക് ഷോ, ഇബ്രാഹിം അൽ റുമൈഹി അവതരിപ്പിക്കുന്ന 'റമദാനിയാത്ത്', ഗാനിം അൽ സുലൈറ്റിയുടെ തിരിച്ചുവരവായ 'മറാസിൽ' എന്ന കോമഡി പരമ്പര എന്നിവ ശ്രദ്ധേയമാണ്. കുട്ടികൾക്കായി 'ഹിസ്സയുടെ കിച്ചൺ' എന്ന കുക്കറി ഷോയുമാണ്ഖത്തർ ടിവിസംപ്രേക്ഷണംചെയ്യുക.സ്പോർട്സ് പ്രേമികൾക്കായി 24 ടീമുകൾ പങ്കെടുക്കുന്ന 16-ാമത് റമദാൻ ഫുട്ബോൾ കപ്പും 128 ടീമുകൾ അണിനിരക്കുന്ന പാഡൽ ടൂർണമെന്റ്
അൽ കാസ് ചാനലുകൾ
സംപ്രേക്ഷണംചെയ്യും.
സിമിലർ വേഴ്സസ്' ഉൾപ്പെടെ ഖത്തറി പണ്ഡിതന്മാർ നയിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഖത്തർ റേഡിയോ പ്രക്ഷേപണം ചെയ്യും.ഉറുദു, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലുള്ള റേഡിയോ സ്റ്റേഷനുകൾ വഴിയും റമദാൻ പ്രത്യേക പരിപാടികൾ പ്രവാസികൾക്കായി ലഭ്യമാക്കും.റമദാൻ, സമയങ്ങളുടെ അനുഗ്രഹം" (Ramadan, the Blessing of Times) എന്ന സന്ദേശവുമായി ഖുർആൻ അധിഷ്ഠിതമായ പ്രത്യേക സെഷനുകൾ
ഹോളി ഖുർആൻ റേഡിയോഅവതരിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img