02:04pm 12 November 2026
NEWS
ഖത്തർ മീഡിയ കോർപ്പറേഷൻ ‘ഇലാം’ മാസികയുടെ ആദ്യ പതിപ്പ് പുറത്തിറക്കി
05/01/2026  10:51 AM IST
nila
ഖത്തർ മീഡിയ കോർപ്പറേഷൻ ‘ഇലാം’ മാസികയുടെ ആദ്യ പതിപ്പ് പുറത്തിറക്കി

 

ദോഹ:ഖത്തർ മീഡിയ കോർപ്പറേഷൻ (QMC) ദേശീയ മാധ്യമ രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ത്രൈമാസികയായ ‘ഇലാം’ (Ielam) മാസികയുടെ ആദ്യ പതിപ്പ് പുറത്തിറക്കി.
മാധ്യമ മേഖലയിലെ മാറ്റങ്ങൾ, വെല്ലുവിളികൾ, നിയമപരമായ വിഷയങ്ങൾ എന്നിവയെ പ്രൊഫഷണൽ സമീപനത്തോടെ അവതരിപ്പിക്കുന്നതോടൊപ്പം, നയരൂപീകരണകരും മാധ്യമ വിദഗ്ധരും പ്രവർത്തകരും തമ്മിലുള്ള സംവാദത്തിനുള്ള വേദിയാകുകയാണ് ‘ഇലാം’യുടെ ലക്ഷ്യം. വാർത്താവിനിമയത്തിനപ്പുറം ബോധവൽക്കരണവും പൊതുസംവാദവും ശക്തിപ്പെടുത്തുന്ന മാധ്യമ ദൗത്യമാണ് മാസിക മുന്നോട്ടുവെക്കുന്നത്.ആദ്യ പതിപ്പിൽ ഖത്തർ മാധ്യമങ്ങളുടെ വളർച്ച, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും കൃത്രിമ ബുദ്ധിയും ഉള്ളടക്ക നിർമ്മാണത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ, ബന്ധപ്പെട്ട നിയമങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ലേഖനങ്ങളും പഠനങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തർ മീഡിയ കോർപ്പറേഷന്റെ നേട്ടങ്ങളും പ്രാദേശിക–അന്താരാഷ്ട്ര സാന്നിധ്യവും, സ്ഥാപന വികസന അനുഭവങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഇലാം’ മാസിക അച്ചടിച്ച രൂപത്തിലും ഡിജിറ്റൽ പതിപ്പായും QMCയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img