03:26am 06 September 2026
NEWS
ഖത്തർ മലയാളി ഇൻഫ്ലൂവൻസെർസ് ന്റെ "ഇൻസ്‌പൈറ 2025" വെള്ളിയാഴ്ച.
06/02/2025  12:10 AM IST
ഖത്തർ മലയാളി ഇൻഫ്ലൂവൻസെർസ് ന്റെ

ഖത്തറിലെ മലയാളി ഇൻഫ്ലുവൻസേഴ്സിന്റെ കൂട്ടായ്മ QMI, മൂൺ ഇവന്റ്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇൻസ്പെയറ 2025 ൽ പ്രശസ്ത മെന്റലിസ്റ്റും മിറക്കിൾ ബസ്റ്ററുമായ ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന ട്രിക്‌സ് മാനിയ ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ രാത്രി 11 വരെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും.. ഖത്തറിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ചുരികയുടെ സംഗീതവിരുന്നും തുടർന്നുണ്ടാവും.. മുൻകൂട്ടി നൽകിയിട്ടുള്ള സൗജന്യ പാസുകൾ ഉപയോഗിച്ചാണ് പ്രവേശനം.. മെന്റലിസം അടിസ്ഥാനമാക്കിയുള്ള തീം ഷോ ആയതുകൊണ്ട് വൈകുന്നേരം 5 ന് ഗേറ്റ് ഓപ്പൺ ചെയ്തു വൈകുന്നേരം 6.15ന് ഗേറ്റ് അടക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. താജ് ബിരിയാണി ടൈറ്റിൽ സ്പോൺസർ ആകുന്ന പരിപാടിയുടെ പ്രയോജകർ മൂൺ ഇവന്റസ് ആണ്...

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img