11:57am 23 August 2026
NEWS
മക്കരപറമ്പ് പാലിയേറ്റീവ് കെയറിന് ഹോം കെയർ വാൻ സമ്മാനിച്ച് ഖത്തർ മക്കരപറമ്പ് മുസ്ലിം വെൽഫയർ അസോസിയേഷൻ
23/08/2026  11:35 AM IST
NILA
മക്കരപറമ്പ് പാലിയേറ്റീവ് കെയറിന് ഹോം കെയർ വാൻ സമ്മാനിച്ച് ഖത്തർ മക്കരപറമ്പ് മുസ്ലിം വെൽഫയർ അസോസിയേഷൻ

 

മക്കരപറമ്പ്: ഖത്തർ മക്കരപറമ്പ് മുസ്ലിം വെൽഫയർ അസോസിയേഷൻ്റെ 50-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മക്കരപറമ്പ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഹോം കെയർ പ്രവർത്തനങ്ങൾക്കായി ഇക്കോ വാൻ സമർപ്പിച്ചു. 

മക്കരപറമ്പ് ജുമാ മസ്ജിദിൽ വെച്ചു നടന്ന പ്രൗഢമായ ചടങ്ങിൽ ജുമാ മസ്ജിദ് ഖാളി ഒ. ടി. മുസ്തഫ ഫൈസിയും ഖത്തർ മക്കരപറമ്പ് മുസ്ലിം വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റ് സാദിഖ് ഉരുണിയനും ചേർന്ന് വാഹനത്തിൻ്റെ താക്കോൽ ദാനം നിർവഹിച്ചു.കിടപ്പിലായ രോഗികൾക്ക് സാന്ത്വന പരിചരണം വീട്ടിലെത്തിക്കാൻ ഈ വാഹനം ഏറെ സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ചടങ്ങിൽ മക്കരപറമ്പ് മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് സി.പി. സൈതലവി, പഞ്ചായത്ത് പ്രസിഡൻ്റ് സി.പി. അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീസ് മഠത്തിൽ, പാലിയേറ്റീവ് പ്രസിഡൻ്റ് മുഹമ്മദലി സി.എച്ച്, ജനറൽ സെക്രട്ടറി മുഹമ്മദലി പെരിഞ്ചീരി എന്നിവർ പങ്കെടുത്തു.

ഖത്തർ മക്കരപറമ്പ് മുസ്ലിം വെൽഫയർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി ഹുസൈൻ ഉരുണിയൻ, മുൻകാല ഭാരവാഹികളും മെമ്പർമാരുമായ യൂസുഫ് ഹാജി ഉരുണിയൻ, അഹമ്മദ് കുട്ടി വേങ്ങശ്ശേരി, സമദ് കൂട്ടിലങ്ങാടി, ഉസ്മാൻ കൂരി, വി. പി. നാസർ, സലീം ഉരുണിയൻ എന്നിവരും ഭാരവാഹികളും മെമ്പർമാരുമായ അബ്ദുൽ അക്ബർ വേങ്ങശ്ശേരി, അബ്ബാസ് ഉരുണിയൻ,  വഹാബ് വെങ്കിട്ട, വഹീദ് വെങ്കിട്ട തുടങ്ങി പാലിയേറ്റീവ് വോളൻ്റിയർമാരും  മക്കരപറമ്പിലെ പൗരാവലിയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും 
 ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img