
ദോഹ: കത്താറയിൽ നടക്കുന്ന പതിമൂന്നാമത് ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (AgriteQ) ജനപങ്കാളിത്തം കൊണ്ട്ശ്രദ്ധേയമാകുന്നു. 41 രാജ്യങ്ങളിൽ നിന്നുള്ള 520-ലധികം പ്രദർശകർ പങ്കെടുക്കുന്ന ഇത്തവണത്തെ മേള ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വിജയകരമായ പതിപ്പാണെന്ന് നഗരസഭാ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുള്ള അഹമ്മദ് അൽ കരാനി പറഞ്ഞു.അടിസ്ഥാന പച്ചക്കറികളുടെ ഉൽപ്പാദനത്തിൽ ഖത്തർ 100 ശതമാനം നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ രംഗത്ത് രാജ്യം കൈവരിച്ച വലിയ പുരോഗതിയാണിത് കാണിക്കുന്നത്.ഇത്തവണത്തെ മേളയിൽ സൗദി അറേബ്യ 'ഗസ്റ്റ് ഓഫ് ഓണർ' ആയി പങ്കെടുത്തു. ഇത് കാർഷിക മേഖലയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ സഹായിക്കും.കർഷകർക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം മന്ത്രാലയം ആരംഭിച്ചു. കൃഷിഭൂമി ഉഴുതുമറിക്കുന്നതിനുള്ള 'ടില്ലേജ്' (Tillage) സേവനം ഇനി മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം. നാമമാത്രമായ നിരക്കിൽ 3 ദിവസത്തിനുള്ളിൽ ഈ സേവനം ലഭ്യമാകും.ഇത്തവണ 470 കർഷകർക്ക് സർക്കാർ കൂപ്പണുകളുടെ ആനുകൂല്യം ലഭിച്ചു. 'മഹാസീൽ' കമ്പനി വഴി കർഷകരിൽ നിന്ന് ശേഖരിച്ച പച്ചക്കറികളുടെ അളവ് 31,500 ടണ്ണായി വർദ്ധിച്ചു. കഴിഞ്ഞ സീസണിൽ ഇത് 27,000 ടണ്ണായിരുന്നു., വിത്ത്, കീടനാശിനികൾ എന്നിവയ്ക്ക് കർഷകർക്ക് വൻ ഇളവുകൾ നൽകുന്നുണ്ട്. വളം പൂർണ്ണമായും സൗജന്യമായി നൽകുമ്പോൾ മറ്റ് കാർഷിക ഉപകരണങ്ങൾക്ക് 25 ശതമാനം തുക മാത്രമേ കർഷകർ വഹിക്കേണ്ടതുള്ളൂ.
കുട്ടികൾക്കും യുവാക്കൾക്കും കൃഷിയെക്കുറിച്ച് അവബോധം നൽകുന്നതിനായി പ്രത്യേക വിദ്യാഭ്യാസ പരിപാടികളും മേളയിൽ ഒരുക്കിയിട്ടുണ്ട്.











