02:48am 29 October 2026
NEWS
ഖത്തർ മജ്‌ലിസ് ചാപ്റ്റർ: കോഫി ടേബിൾ ഡയറക്ടറി പ്രകാശനം ചെയ്തു
13/06/2025  10:24 AM IST
nila
ഖത്തർ മജ്‌ലിസ് ചാപ്റ്റർ: കോഫി ടേബിൾ ഡയറക്ടറി പ്രകാശനം ചെയ്തു

ദോഹ:ഖത്തർ മജ്‌ലിസ് ചാപ്റ്റർപ്രവർത്തനകാലയളവുകൾവിളംബരം ചെയ്യുന്നകോഫി ടേബിൾ ഡയറക്ടറി പുറത്തിറക്കി
 800 ഓളം കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന മജ്‌ലിസ് കോഫി ടേബിൾ ഡയറക്ടറിഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഡോ. ജബർ ഹമുദ് ജബർ അൽ നഈമി പ്രകാശനം ചെയ്തു.
ആദ്യ പ്രതി ഖത്തർ ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ കാളിയത്തിനും ജനറൽ സെക്രട്ടറി ഫാസിൽ ഹമീദും ചേർന്ന് ഏറ്റുവാങ്ങി.മജ്‌ലിസിനെ ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹ സേവനത്തിന്റെയും പ്രതീകമായി അംഗീകരിച്ചുകൊണ്ട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ കേണൽ ഡോ. ജബർ പ്രശംസിച്ചു.
 മജ്‌ലിസ് ചെയർമാൻ സി.എ. സലീം കേണൽ ഡോ. ജബറിന്  മെമന്റോ സമ്മാനിച്ചു. മജ്ലീസ്ട്രഷറർ
പെൻകോ ബാക്കർ,ജോയിന്റ് സെക്രട്ടറി
റഷീദ്എം.എ,എക്സിക്യൂട്ടീവ് അംഗങ്ങളായ
ഹസ്സൻ സിംല,
സലിം അലൈഡ്,
ഓവർസീസ് കോർഡിനേറ്റർ
എം.സി. മുഹമ്മദ്,
 ഖത്തർ ചാപ്റ്റർ
ട്രഷറർമുഹമ്മദ് ഷരീഫ്എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img