09:03pm 12 November 2026
NEWS
നീല വെളിച്ചത്തിൽ ഖത്തർ; ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തിൽ ഐക്യദാർഢ്യം
03/04/2026  06:58 PM IST
nila
നീല വെളിച്ചത്തിൽ ഖത്തർ; ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തിൽ ഐക്യദാർഢ്യം

 


​ദോഹ: ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രധാന ലാൻഡ്‌മാർക്കുകളും സർക്കാർ സ്ഥാപനങ്ങളും നീല വെളിച്ചത്തിൽ കുളിച്ചുനിന്നു. ഇന്നലെ (ഏപ്രിൽ 2 വ്യാഴാഴ്ച) വൈകുന്നേരമാണ് രാജ്യത്തെ പ്രമുഖ കെട്ടിടങ്ങൾ നീല പ്രഭ ചൊരിഞ്ഞ് ഈ ആഗോള ക്യാമ്പയിനിൽ പങ്കുചേർന്നത്.
​ഐക്യരാഷ്ട്രസഭ ഈ വർഷം മുന്നോട്ടുവെച്ച "ഓട്ടിസവും മാനവികതയും - ഓരോ ജീവനും വിലപ്പെട്ടതാണ്" എന്ന പ്രമേയത്തിന് കരുത്തുപകർന്നുകൊണ്ടായിരുന്നു ഖത്തറിന്റെ ഐക്യദാർഢ്യം നീല വെളിച്ചത്തിൽ ദീപ്തമാക്കിയത്.ഓട്ടിസം ബാധിച്ച വ്യക്തികളുടെ അന്തസ്സും മൂല്യവും അംഗീകരിക്കേണ്ടത് സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നീതി മന്ത്രാലയവും ജുഡീഷ്യറി കൗൺസിലും,
വാദി അൽ സെയിലിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനവും ഈ കാരുണ്യ സംരംഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീല വെളിച്ചം തെളിച്ചു.പൊതുമരാമത്ത് അതോറിറ്റിയായ 'അശ്ഗാൽ' വിവിധ ലാൻഡ്‌മാർക്കുകൾ പ്രകാശിപ്പിച്ചപ്പോൾ, ഖത്തരി ദിയാറിന്റെ നേതൃത്വത്തിൽ ലുസൈലിലെ പ്രമുഖ ഇടങ്ങളും നീല പ്രഭയിൽ തിളങ്ങി.ഓട്ടിസം ബോധവൽക്കരണത്തിൽ ഖത്തർ വഹിക്കുന്ന ആഗോള പങ്ക് ഏറെ വലുതാണ്. 2007-ൽ ശൈഖ മോസ ബിന്ത് നാസർ നൽകിയ പിന്തുണയെത്തുടർന്നാണ് ഏപ്രിൽ 2 ലോക ഓട്ടിസം ബോധവൽക്കരണ ദിനമായി ഐക്യരാഷ്ട്രസഭ ഏകകണ്ഠമായി അംഗീകരിച്ചത്.
​ഓരോ വ്യക്തിയും സമൂഹത്തിന് നൽകുന്ന സവിശേഷമായ സംഭാവനകളെ മാനിക്കണമെന്ന സന്ദേശമാണ് ഈ സംരംഭം നൽകുന്നത്. അതോടൊപ്പം ഓട്ടിസം മേഖലയിലെ ഗവേഷണങ്ങൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും ഖത്തർ സർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നൽകുന്ന പിന്തുണയും ഈ ദിനത്തിൽ രാജ്യം അടിവരയിടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img