09:32am 18 August 2026
NEWS
ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൈതിക സഖ്യത്തിന് (GAAIE) തുടക്കമിട്ട് ഖത്തർ
08/07/2026  12:15 PM IST
nila
ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൈതിക സഖ്യത്തിന് (GAAIE) തുടക്കമിട്ട് ഖത്തർ

​ജനീവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗവും ആഗോള ഭരണസംവിധാനവും ലക്ഷ്യമിട്ട് ഖത്തറിന്റെ നേതൃത്വത്തിൽ 'ഗ്ലോബൽ അലയൻസ് ഫോർ എഐ എത്തിക്സ്' (GAAIE) പ്രഖ്യാപിച്ചു. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രഥമ 'ഗ്ലോബൽ ഡയലോഗ് ഓൺ എഐ ഗവേണൻസ്' സമ്മേളനത്തിലാണ് ഖത്തർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
​ഖത്തർ ഫൗണ്ടേഷൻ അംഗമായ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുടെ (HBKU) ആഭിമുഖ്യത്തിലാണ് ഈ ആഗോള സഖ്യം രൂപീകരിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയുടെ വികാസത്തിൽ വൈവിധ്യമാർന്ന സാംസ്കാരിക-നൈതിക മൂല്യങ്ങൾ ഉൾച്ചേർക്കാനും ആഗോള ചർച്ചകളിൽ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനും സഖ്യം പ്രവർത്തിക്കും.
​ജനീവയിലെ യുഎൻ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുൽറഹ്മാൻ അൽ മുഫ്താഹിന്റെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ഖത്തർ വാർത്താവിനിമയ വിവരസാങ്കേതികവിദ്യ മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
​എഐ ഗവേണൻസ് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റ, പ്രതിഭകൾ എന്നിവയിലുള്ള അന്തരം കുറയ്ക്കുക, മനുഷ്യാവകാശങ്ങൾക്കും മനുഷ്യ മേൽനോട്ടത്തിനും മുൻഗണന നൽകുക എന്നിവയാണ് സുരക്ഷിതമായ എഐ വികസനത്തിന് ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ നാഷണൽ വിഷൻ 2030, ദേശീയ എഐ സ്ട്രാറ്റജി എന്നിവയുടെ ചുവടുപിടിച്ചാണ് രാജ്യം ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം ഇറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img