NEWS
ഡിജിറ്റൽ സ്കോളർഷിപ്പ് പദ്ധതിയുമായി ഖത്തർ; ഐ.ടി മേഖലയിൽ സ്വദേശി യുവാക്കൾക്ക് തൊഴിലുറപ്പോടെ മികച്ച അവസരങ്ങൾ
10/07/2026 06:25 PM IST
NILA

ദോഹ: ഖത്തറിലെ സ്വദേശി യുവാക്കൾക്ക് ഭാവിയിലെ അത്യാധുനിക തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്നതിനായി പുതിയ 'ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സ്കോളർഷിപ്പ് പദ്ധതി' പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകാൻ യുവതലമുറയെ സജ്ജരാക്കുക, വിദ്യാഭ്യാസത്തെ വിപണിയിലെ തൊഴിൽ ആവശ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഖത്തറിന്റെ 2026–2027 സർക്കാർ സ്കോളർഷിപ്പ് പ്ലാനിന്റെ (Government Scholarship Plan) ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ എന്നിവ സംയുക്തമായാണ് ഈ സവിശേഷ പദ്ധതിക്ക് രൂപംനൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











