11:10am 13 November 2026
NEWS
ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ: 'ദേശോത്സവം' ഗംഭീരമായി സമാപിച്ചു
11/12/2025  09:49 AM IST
nila
ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ: ദേശോത്സവം ഗംഭീരമായി സമാപിച്ചു

 

ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ വാർഷികാഘോഷമായ 'ദേശോത്സവം 2025' രണ്ടുദിവസത്തെ വർണ്ണാഭമായ പരിപാടികളോടെ സമാപിച്ചു. സൽവാ റോഡിലെ അത്‌ലൻ ക്ലബ് ഹൗസിൽ വെച്ചായിരുന്നു കലാമേള അരങ്ങേറിയത്.
കൂട്ടായ്മയുടെ പ്രസിഡൻ്റ് ഷമീർ ടി.കെ ഹസ്സൻ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിന് സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതം ആശംസിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ റിയാലിറ്റി ഷോയിലെ ശ്രദ്ധേയ ഗായിക ഗൗതമി പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. അബ്ദുൽ കരീം കെ. വി, അഷറഫ് എറോവേൾഡ്, ജലീൽ എ വി, നാസർ പി എ, ഷഹനാസ് തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ ഗംഭീരമായിരുന്നു. ഫ്ളവേഴ്സ് ടോപ് സിംഗർ താരങ്ങളായ ഗൗതമി, ശ്രിയ, മെറിൽ എന്നിവർ ഒരേ വേദിയിൽ അണിനിരന്ന സംഗീത പരിപാടി ദേശോത്സവത്തിൻ്റെ പ്രധാന ആകർഷണമായി. തുടർന്ന് പ്രശസ്ത ഗായകർ അണിനിരന്ന ഗാനമേളയും കനൽ നാടൻ പാട്ട് സംഘം ഒരുക്കിയ നാടൻപാട്ട് മേളയും കാണികളെ ആവേശത്തിലാഴ്ത്തി.
റൈത്മിക് മൂവ്‌സ് (Rhythmic Moves), ബീറ്റ്‌സ് ഓഫ് ബാഷ് (Beats of Bash) തുടങ്ങിയ പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ ചടുലമായ നൃത്തച്ചുവടുകളും, തനത് കലാരൂപമായ ഒപ്പന, മുട്ടിപ്പാട്ട്, ഉൾപ്പെടെയുള്ള മറ്റു നൃത്ത പരിപാടികളും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. സക്കീർ വിപി, മുനീർ സുലൈമാൻ, ബുക്കാർ, സുധാകരൻ, ഷാജി എവി, സലീം കെവി, ഫൈസൽ, പ്രഗിൻ, കബീർ എസ്റ്റേറ്റ്, അഫ്സൽ കരീം, അനസ്, അൻസാർ, ഷിഹാബ്, ഷൗക്കത്ത്, സ്മിജൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡിസംബർ 4-ന് വൈകിട്ട് കുട്ടികൾക്കും വനിതകൾക്കുമായി 'കിഡ്‌സ് ആൻഡ് ലേഡീസ് ഫെസ്റ്റ്' നടന്നു. വിവിധ ഫൺ ഗെയിമുകളും, കാരംസ്, ചെസ്സ്, മൈലാഞ്ചിയിടൽ തുടങ്ങിയ മത്സരങ്ങളും വിജയകരമായി പൂർത്തിയാക്കി. ഷഹനാസ് ഷാജി, ഫതഹിയ്യ, ഹഫ്സ, ഷിന്റു പ്രഗിൻ, അഷിത ജലീൽ , ഗ്രീഷ്മ, നിദ, റസിയ കാദർ , രഹന ജലീൽ ,
നജ്മ അഷ്റഫ് , സുഹറ ബഷീർ, തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img