05:44pm 06 October 2026
NEWS
'കഥകളി നാടിൻ പൊന്നോണം 26' - ഖത്തർ കൊട്ടാരക്കര അസോസിയേഷൻ ഓണഘോഷം
06/10/2026  03:05 PM IST
nila
കഥകളി നാടിൻ പൊന്നോണം 26 - ഖത്തർ കൊട്ടാരക്കര അസോസിയേഷൻ  ഓണഘോഷം

 

ദോഹ: ഖത്തർ  കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, കെഫാഖിന്റെ ഓണാഘോഷം 'കഥകളി നാടിൻ പൊന്നോണം 2026' വിപുലമായ നിലയിൽ ദോഹ ഐ സി സി അശോക ഹാളിൽ വെച്ച് നടത്തപ്പെട്ടു.

കെഫാഖ് പ്രസിഡന്റ് ബിനേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾ സിനിമാ താരവും നിർമ്മാതാവും ദോഹയിലെ പ്രമുഖ സംഘാടകനുമായ ചന്ദ്രമോഹൻ പിള്ള മുഖ്യ അതിഥി ആയി പങ്കെടുത്ത് ഭദ്രദീപം കൊളുത്തി. ഖത്തർ ഐ സി സി ജനറൽ സെക്രട്ടറി  എബ്രഹാം കെ. ജോസഫ്, ഐ സി സി സെക്രട്ടറി പ്രദീപ് പിള്ള എന്നിവർ ആശംസകൾ അറിയിച്ചു. കെഫാഖ് ജനറൽ സെക്രട്ടറി ജോബിൻ പണിക്കർ  സ്വാഗതവും ട്രഷറാർ ബെന്നി ബേബി നന്ദിയും അറിയിച്ചു.

കെഫാഖിലെ എൺപതോളം കുട്ടികളും, വനിതകളും, പുരുഷന്മാരും അടങ്ങുന്ന കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച 'മെഗാ ഷോ ' ആഘോഷത്തിനെ മികവുറ്റതാക്കി.

തിരുവാതിര, നാടൻ പാട്ട്, സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക് നൃത്തങ്ങൾ, ഫ്യൂഷൻ നൃത്തങ്ങൾ,  ഗാനമേള, ഫാഷൻ ഷോ, സ്കിറ്റ് എന്നിവ പരിപാടിക്ക് മിഴിവേകി. പങ്കെടുത്ത എല്ലാവർക്കും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു

ഐ സി സി ലൈബ്രറിക്കായി കെഫാഖ് നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെട്ടു. മുൻ KEFAQ MC അംഗങ്ങളെയും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ  വിജയം നേടിയ കെഫാഖ് വിദ്യാർത്ഥികളെയും, ഫിഫ ഫുട്ബോൾ പ്രെഡിക്ഷൻ മത്സര വിജയികളെയും   ആഘോഷത്തോടനുബന്ധിച്ച് ആദരിച്ചു. 

ആഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികൾക്ക് കൺവീനർമാരായ ജലു അമ്പാടി, ഉമ്മൻ കൈപ്പള്ളിൽ, ടിൻസി ജോബി, അജന റോഷൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കെ. ഫിലിപ്പ് , വൈസ് പ്രസിഡന്റ്‌മാരായ സിബി മാത്യു, ബിജു പി. ജോൺ, ഖജാൻജിമരായ ബെന്നി ബേബി, അനീഷ് തോമസ്,  ജോയിന്റ് സെക്രട്ടറി ഷാജി കരിക്കം, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആയ അനിൽകുമാർ ആർ, ദിപു സത്യരാജൻ, റിഞ്ചു അലക്സ്, ഗോപിക അനീഷ്, അരുൺ ആർ. പിള്ള, ആകാശ് ആശ്രമം, ചാൾസ് ചാക്കോ, സോജു ഫിലിപ്പ്, ജൂണോ വിനീത്, റെജി ലൂക്കോസ് കൂടാതെ വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ   ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img