09:43am 13 November 2026
NEWS
ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ സ്പോർട്സ് കാർണിവൽ: ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
28/10/2025  01:50 PM IST
nila
ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ സ്പോർട്സ് കാർണിവൽ: ബാഡ്മിന്റൺ ടൂർണമെന്റ്  സംഘടിപ്പിച്ചു

ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പോർട്സ് കാർണിവൽ, ബാഡ്മിന്റൺ ടൂർണമെന്റ് 2025  ബിൻ മഹ്മൂദിലെ ഗ്രീൻവുഡ് ബാഡ്മിന്റൺ കോർട്ടിൽ ആവേശോജ്ജ്വലമായി തുടക്കം കുറിച്ചു.
  കെ.വി. അബ്ദുൽ കരീം ഹാജിടൂർണമെന്റ് ഉൽഘാടനം ചെയ്തു.  പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും ഇത്തരം കായിക, സാംസ്കാരിക സംഗമങ്ങൾ ഒത്തുചേരലിന്റെയും സഹോദരഭാവത്തിന്റെയും മികച്ച ഉദാഹരണമാണ്. കൂറ്റനാട് കൂട്ടായ്മയുടെ ഈ പ്രവർത്തനങ്ങൾ ഏറെ സന്തോഷകരവും പ്രചോദനാത്മകവുമാണ് എന്ന് കരീം ഹാജി അഭിപ്രായപ്പെട്ടു. സംഘടനാ പ്രസിഡന്റ് ടി.കെ. ഷമീർ അധ്യക്ഷനായിരുന്നു. പ്രോഗ്രാം ചെയർമാൻ എ.വി. അബ്ദുൽ ജലീൽ, ട്രഷറർ മുനീർ സുലൈമാൻ, സെക്രട്ടറി ശറഫുദ്ധീൻ, സ്പോർട്സ് കോ-ഓർഡിനേറ്റർ അഷ്‌റഫ് പി.എ. നസർ എന്നിവർ നേതൃത്വം നൽകി.
കൂട്ടായ്മയുടെ കായികമേഖലയിലെ പ്രവർത്തനങ്ങൾക്ക് പുതുജീവനം പകർന്ന ഈ ടൂർണമെന്റിൽ നിരവധി അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. കായികമൈത്രിയും കൂട്ടായ്മാ മനോഭാവവും നിറഞ്ഞ മത്സരങ്ങൾ 20-ലധികം കളിക്കാർ പങ്കെടുത്ത് ആവേശകരമായി നടന്നു. 
മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ ചടങ്ങിന്റെ അവസാനം ആദരിച്ചു. ഫസ്റ്റ് പ്ലേസ്: ഷമീർ പി.വി. & സിറാജ്, 
സെക്കൻഡ് പ്ലേസ്: ഫഹദ് & ആശിഖ്,  തേർഡ് പ്ലേസ്: നസർ പി.എ. & ഫൈസൽ
 ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കുംസംഘാടക സമിതി  നന്ദി അറിയിച്ചു.
കായികോത്സവത്തിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ്, കുട്ടികൾക്കായുള്ള വിവിധ സ്പോർട്സ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img