05:27am 13 November 2026
NEWS
ഖത്തർ കൊടുങ്ങല്ലൂർ ഏരിയാ മഹല്ല് കോഡിനേഷൻ കമ്മിറ്റി: കുടുംബ സംഗമം
26/10/2025  02:15 PM IST
nila
ഖത്തർ കൊടുങ്ങല്ലൂർ ഏരിയാ മഹല്ല് കോഡിനേഷൻ കമ്മിറ്റി:  കുടുംബ സംഗമം

ദോഹ: ഖത്തർ കൊടുങ്ങല്ലൂർ ഏരിയാ മഹല്ല് കോഡിനേഷൻ കമ്മിറ്റി,     കുടുംബ സംഗമം (Q-KAMCO  Get together 2025)സംഘടിപ്പിച്ചു ഖത്തറിലെ ഷഹാനിയ അൽദോസരി പാർക്കിൽ നടന്ന കുടുംബ സംഗമത്തിൽ.കൊടുങ്ങല്ലൂർ മേഖലയിലെ
 12 മഹല്ലുകളിലെ
അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.കൺവീനർ സബീബ് ബാവ സംഗമം ഉൽഘാടനം ചെയ്തു.
കാലത്തിന്റെ ചലനങ്ങളോടൊപ്പം മനുഷ്യബന്ധങ്ങൾക്കും വലിയ മാറ്റങ്ങൾ സംഭവിക്കുന്ന പുതിയ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ഒത്തുചേരലുകൾ ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ 
ഏറെ സഹായകമാകുമെന്ന് സബീബ് ബാവ ഓർമിപ്പിച്ചു.
ഡോക്ടർ മുഹമ്മദ് അൽദോസരി മുഖ്യാതിഥിയായിരുന്നു.
ജുമുഅ നമസ്കാരത്തിനും ഭക്ഷണത്തിനും ശേഷം നടന്ന വിവിധ സാംസ്കാരിക കലാ കായിക മത്സരങ്ങളിൽ
സ്ത്രീകളും കുട്ടികളുമടക്കം  മുന്നൂറോളം   പേർ പങ്കെടുത്തു.
 മത്സരങ്ങൾക്ക്  മുബാറക് എടവിലങ്ങ്, മുഹമ്മദലി എറിയാട് എന്നിവർ നേതൃത്വം നൽകി. മാപ്പിളപ്പാട്ടുകളുടെയും, വിവിധ ഭാഷാ ഗാനങ്ങളുടെയും ആലാപനസായാഹ്നം
ആസ്വാദക വിസ്മയ മായി.സമാപന വേദിയിൽ
മത്സര വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img