04:25pm 03 September 2026
NEWS
ഓർമ്മചെപ്പ് തുറന്ന് അബ്ദുള്ളമാർ
ഖത്തർ കെഎംസിസി യുടെ നാൾവഴികളിലൂടെ സഞ്ചാരപഥം തീർത്തു മൂവർസംഘം; സി പി സദക്കത്തുള്ള

20/01/2025  09:08 PM IST
ഓർമ്മചെപ്പ് തുറന്ന് അബ്ദുള്ളമാർ  ഖത്തർ കെഎംസിസി യുടെ നാൾവഴികളിലൂടെ സഞ്ചാരപഥം  തീർത്തു മൂവർസംഘം; സി പി സദക്കത്തുള്ള

അരനൂറ്റാണ്ട് മുമ്പത്തെ കെ എം സി സി, ഓർമ്മച്ചെപ്പ് തുറന്ന് അബ്ദുല്ല മാർ.അൻപതാണ്ടിന്റെ പൗരാണികതയും ആധുനിക  രാജ്യത്തിന്റെ വിക സന മുന്നേറ്റവും സമന്വയിപ്പിച്  ഓർമ്മ ചെപ്പിൽ നിന്നും ചികഞ്ഞെടുത്ത പഴയ കാല ഓർമകളും സംഘടന പ്രവർത്തനങ്ങളും ഖത്തറിലെ ആദ്യ കാല സഹപ്രവർത്തകരുടെ മുന്നിൽ അയവിറക്കി വിവിവരിച്ചപ്പോൾ പ്രവാസ ജീവിതം നയിക്കാൻ ഖത്തറിൽ കുടിയേറിയ ആ പഴയ എഴുപതുകളി ലേക്ക് പലരും തിരികെ പോയി 
 
 ആധുനിക സൗകര്യങ്ങളോ സംവിധാനങ്ങളോ ഒന്നുമില്ല മുന്നിൽ പരാപരം പോലെ പരന്ന് കിടക്കുന്ന മരുഭൂമി അവിടെ അങ്ങിങ്ങായി കുറച്ച് കടകൾ കുടുംബത്തിന്റെ പ്രയാസങ്ങൾ മാറ്റാനായി ഉറഞ്ഞു തുള്ളുന്ന കടലിൽ തിരമാലകളെ വകഞ്ഞ് മാറ്റി ലോഞ്ചിൽ കയറി പറ്റി യവരും മുംബൈ വഴി പല മാർഗങ്ങളിലായി ദോഹയിൽ എത്തിയവരും ആയ കുറച്ച് മലയാളികൾ. അവർക്കിടയിൽ ഹരിത രാഷ്ട്രീയം ഉൾകൊള്ളുന്ന സംഘബോധത്തിൻ്റെ കൂട്ടായ്മയുടെ പ്രാധാന്യം പാത്തും പതുങ്ങിയും എ. സി യോ കൃത്യമായ വൈദ്യുതിയോ ഇല്ലാത്ത അടച്ചിട്ട മുറിയിൽ അരണ്ട വെളിച്ചത്തിൽ വിവരിച്ചുകൊടുത്തു. അങ്ങിനെ ആ കൂട്ടായ്മ മെല്ലെ മെല്ലെ വളർന്നു. ഈ ലോകത്തോളം വളർന്ന കെ എം സി സി യുടെ ഖത്തറിലെ അരനൂറ്റാണ്ട് മുമ്പത്തെ തുടക്കം.

അന്ന് ഖത്തറിൽ കെ എം സി സി രുപീകരണത്തിന് തുടക്കം കുറിച്ച  പി. കെ അബ്ദുള്ളയും,പിന്നീട് നേതൃത്വത്തിൽ എത്തിയ മുൻ എം എൽ എ യും കെഎംസിസി ഖത്തർ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ, അബ്ദുല്ല യും,  തന്റെ ബൗദ്ധിക കരുത്തു കൊണ്ട് ദോഹയുടെ ഇടവഴികളിലെ മുറികൾക്കുള്ളിൽ  സമുദായ രാഷ്ട്രീയത്തിന്റെ ആവശ്യകത പറഞ്ഞു നടന്ന സ്ഥാപക നേതാവ് ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ ജാതിയേരിയും വിവരിച്ചപ്പോൾ പഴയ കാല കെ എം സി സി പ്രവർത്തകരുടെ കണ്ണുകളിൽ തിളക്കവും അത് കേട്ട പുതു തലമുറക്ക് ത്യഗോജ്ജ്വല സമർപ്പിത നേതൃത്വത്തോട് അതിശയവും ആദരവും ബഹുമാനവും ഇരട്ടിച്ച മുഖഭാവം. ചന്ദ്രിക റീഡേഴ്‌സ് ഫോറ ത്തിന്റെ പ്രവർത്തനങ്ങൾ പിന്നീട് കെഎംസിസി എന്ന നാലക്ഷര കാരുണ്യ കൂട്ടായ്മ യായി പരിണമിച്ചപ്പോൾ പ്രവാസലോകവും പൊതുസമൂഹവും അതേറ്റെടുത്തു ലോകോത്തരമാക്കിയ ചരിത്ര വഴികളുടെ ഉള്ള വിവരണം സദസ്സിലുള്ള  ആദ്യകാല സംഘടന പ്രവർത്തകർക്ക്  ഹൃദ്യനുഭവമായി 

 ഖത്തർ പ്രവാസം മതിയാക്കി നാട്ടിൽ സ്ഥരാതാമസം മാക്കിയ കോഴിക്കോട് ജില്ലയിലെ കെ എം സി നേതൃ നിരയിൽ പ്രവർത്തിച്ചവർ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ഓർമ്മച്ചെപ്പ് പരിപാടിയിലാണ് സ്ഥാപക നേതാക്കൾ ഖത്തറിലെ കെഎംസിസിയുടെ ആരംഭ കാലത്തെ നിറവാർന്ന ചരിത്ര വും സംഘടന നേരിട്ട പ്രതിസന്ധികളും, പ്രയാസങ്ങളും സമർപ്പിത പ്രവർത്തനത്തിന് നേതൃത്വപരമായ പങ്കു വഹിച്ചവരുടെ സേവന തൃഷ്ണയും വരച്ചു കാട്ടിക്കൊണ്ട്  ഓർമ്മചെപ്പ് തുറന്നത് .
പൗരാണിക ഖത്തറിൽ സംഘടന പ്രവർത്തനം നടത്തിയ ദുശ്കരമായ കാലഘട്ടത്തിൽ നിന്നും വിഭിന്നമായി ആധുനിക ഖത്തറിൽ ഏറെ സഹായകരമായ രീതിയിൽ പ്രവർത്തന രംഗത്ത് നിലകൊള്ളനായത് ഇ അഹമ്മദ് സാഹിബ് നടത്തിയ ഇടപെ ടലുകളും ഷെയ്ഖ് ഉബൈദാനെ പോലുള്ള തദ്ദേശീയ പ്രമുഖരുടെ 
ചേർത്ത് പിടിക്കലും ആണെന്ന് പാറക്കൽ അയവിറക്കിയപ്പോൾ ദോഹ കെഎംസിസി ആസ്ഥാനത്താണ് പരിപാടി നടന്നു കൊണ്ടിരിക്കുന്നതെന്ന 
മാനസിക അവസ്ഥയിലായി പ്രതിനിധികൾ.   വർത്ത മാനകാലത്ത് കെഎംസിസി പ്രവർത്തകർക്ക് കാവലൊരുക്കി സ്നേഹവും സുരക്ഷയും. കോർത്തിണക്കി സ്നേഹപൂർവ്വവും ആയ പദ്ധതികളിലൂടെ ജീവകാരുണ്യ ആതുര വിദ്യാഭ്യാസ രംഗത്ത് നാട്ടിൻ്റെ മുഖഛായ മാറ്റി ലോകത്തോളം വളർന്ന
പ്രസ്ഥാനമായി വളർച്ച പ്രാപിച്ച സംഘടനയുടെ ഖത്തറിലെ ഇന്നലെ കളിലേക്ക്‌ സദസ്സിനെ തിരികെ നടത്തിച്ച അനുഭവക്കുറിപ്പുകളായി മാറി മൂവർ സംഘത്തിന്റെ 
വാമൊഴികൾ.    

സയ്യിദ് അബ്ദു റഹ് മാൻബാഫഖി തങ്ങളുടെയും സയ്യിദ് ഉമ്മർ ബാഫഖി തങ്ങളുടെയും ആത്മീയമായ തണലും തലോടലും സി എച്ചി ൻ്റെയും പി വി മുഹമ്മദിൻ്റെയും കരുത്തും പ്രവർത്തന ചടുലതയും ഏറേ കണ്ട ഹരിത രാഷ്ട്രീയത്തിന്റെ വളക്കൂറുള്ള മണ്ണായ  കൊയിലാണ്ടിയിൽ ഹരിത രാഷ്ട്രീയത്തെ ഖത്തറിന്റെ മണ്ണിൽ നിലാശോഭായോടെ പടവുകൾ കയറ്റിയ അബ്ദുല്ലമാരുടെ മുഴു സമയ സാന്നിധ്യംവും അനുഭവ സാക്ഷ്യം ങ്ങളും ഏഴു മണിക്കൂർ നീണ്ട പരിപാടി യിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നും വന്നെത്തിയ കെഎംസിസി നേതൃ നിരയിലുണ്ടായിരുന്ന നൂറ്റി അമ്പതോളം പ്രതിനിധികൾക്ക് ഓർമ്മ ചെപ്പ് ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ ഓർത്തോർത്ത് നിർവൃതിയടയാനുമുള്ള  വേദിയായി മാറി. സി.പി.സദഖത്തുള്ള, മമ്മൂട്ടി പുളിയത്തുങ്കൽ, സി. പി ഷാനവാസ്,ഒ. എ കരീം,സലാം ചീക്കൊന്ന്,അബ്ദുല്ല സി. കെ,ടി. ടി.അബ്ദുറഹ് മാൻ ഇ.കെ മായിൻ മാസ്റ്റർ,ഖാസിം വണ്ണാറത്ത്,മൂസ്സ കുന്നോത്ത്,ഇസ്മായിൽ,അബ്ദുൾ ഖാദർ ഇല്ലത്ത്, ഹുസൈൻ കുട്ടി.എം, മൊയ്തു പുറ മണ്ണിൽ, അബ്ദുറഹ്മാൻ മണ്ണങ്കര,ഉമ്മർ പൂനൂർ,കുഞ്ഞമ്മദ്,ഉസ്മൻ പാഞ്ചാല. എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img