NEWS
മോട്ടമ്മൽ മുഹമ്മദ് അലിക്ക് യാത്രയയപ്പ് നൽകി ഖത്തർ കെഎംസിസി വാഴക്കാട്
14/07/2025 07:39 AM IST
nila

ഖത്തർ :18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെഎംസിസി സജീവ പ്രവർത്തകൻ മോട്ടമ്മൽ മുഹമ്മദലി സാഹിബിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉപഹാരം കൈമാറി. ചടങ്ങിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിദ്ധിക്ക് വാഴക്കാട്, കോയ കൊണ്ടോട്ടി, മണ്ഡലം ജ.സെക്രട്ടറി ഷമീർ മണ്ണറോട്ട്, സി കെ സി കരീം, സലാം ബി കെ,
ഷമീം ഒകെ, നവാബ് ഹുസൈൻ, ഫായിസ് ടി കെ സംസാരിച്ചു.
പ്രസിഡന്റ് മുക്താർ വട്ടപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആഷിക് പിസി സ്വാഗതവും റാഷിൽ പിവി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











