01:49pm 21 April 2026
NEWS
ഖത്തർ കേരള ഇസ്ലാഹി സെൻറർ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു
22/12/2025  07:14 PM IST
nila
ഖത്തർ കേരള ഇസ്ലാഹി സെൻറർ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു

ദോഹ: ഖത്തർ മലയാളികളുടെ വൈജ്ഞാനികവും സേവനപരവുമായ മേഖലകളിൽ നിറസാന്നിധ്യമായി മാറിയ ഖത്തർ കേരള ഇസ്‌ലാഹി സെൻറർ (ക്യൂ.കെ.ഐ.സി), 2026 വർഷത്തേക്കുള്ള പുതിയ കലണ്ടർ പുറത്തിറക്കി. ദോഹയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ഏബിൾ ഗ്രൂപ്പ് എം.ഡി. എ.പി. മുഹമ്മദ് ബഷീർ സാഹിബിന് ആദ്യ പ്രതി നൽകിക്കൊണ്ട് കലണ്ടർ പ്രകാശന കർമ്മം നിർവ്വഹിച്ചു.
വിജ്ഞാനപ്രദമായ വിവരങ്ങളും പ്രാർത്ഥനാ സമയങ്ങളും കൃത്യമായി ഉൾക്കൊള്ളിച്ചുകൊണ്ട് പ്രവാസികൾക്കായി പ്രത്യേകമായി തയ്യാറാക്കിയതാണ് ഈ കലണ്ടർ. ഖത്തറിലെയും കേരളത്തിലെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി. ടി.കെ. അശ്റഫ്, ഗൾഫ് ഇസ്‌ലാഹി സെൻ്റർ കോ-ഓർഡിനേറ്റർ ശരീഫ് എലാങ്കോട്, ക്യു. കെ ഐ.സി പ്രസിഡൻ്റ്
കെ.ടി. ഫൈസൽ സലഫി, ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, ട്രഷറർ മുഹമ്മദലി മൂടാടി, സെക്രട്ടറി സ്വലാഹുദീൻ സ്വലാഹി തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖരും ഇസ്ലാഹി സെൻറർ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. കോപ്പികൾ ആവശ്യമുള്ളവർക്ക് 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img