07:21pm 06 November 2026
NEWS
ഖത്തർ കടമേരി റഹമാനിയ പുതിയ കമ്മിറ്റി നിലവിൽ വന്നു
19/02/2025  02:29 PM IST
ഖത്തർ കടമേരി റഹമാനിയ പുതിയ കമ്മിറ്റി നിലവിൽ വന്നു

ദോഹ :തെന്നിന്ത്യയിലെ ഉന്നത മതകലാലയമായ കടമേരി റഹ്മാനിയ അറബിക് കോളേജ് മത ഭൗതിക മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകി അതിന്റെ പ്രയാണം തുടരുകയാണ്.നാല് പതിറ്റാണ്ടിന്റെ പ്രവർത്തനമികവുമായി ഖത്തർ ചാപ്റ്റർ കമ്മിറ്റിയും റഹ്മാനിയക്കൊപ്പം സഞ്ചരിക്കുകയാണ്.

റഹ്മാനിയ കടമേരി ഖത്തർ ചാപ്റ്റർ ജനറൽബോഡി യോഗവും   Wave 25 കാമ്പയിൻ സമാപനവും ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് സി കെയുടെ അധ്യക്ഷതയിൽ സഫാരി ഗ്രൂപ്പ് എംഡി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഹമീദ് മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി, നാസർ നീലിമ, സത്താർ തുണ്ടിയിൽ ആശംസകൾ അർപ്പിച്ചു.

2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അജ്മൽ റഹ്മാനിയും വരവ് ചെലവ് ഹാമിദ് റഹ്മാനിയും അവതരിപ്പിച്ചു.ചടങ്ങിൽ ഐസിബിഎഫ് മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റഹ്മാനിയ ഉപദേശക സമിതി അംഗം ജാഫർ തയ്യിലിന് ഖത്തർ ചാപ്റ്റർ കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം സൈനുൽ ആബിദീൻ കൈമാറി.

റഹ്മാനീസ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടത്തുന്ന റൂട്ട് എംപവർ മെൻറ് പ്രൊജക്റ്റിൻ്റെ   ZAAD റമളാൻ ക്യാമ്പയിൻ പോസ്റ്റർ പ്രകാശനവും സഫാരി സൈനുൽ ആബിദീൻ നിർവഹിച്ചു.2025- 27 വർഷത്തെ ഖത്തർ ചാപ്റ്റർ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ്‌ 
ചെയർമാൻ : സൈനുൽ ആബിദ് സഫാരി 

വൈസ് ചെയർമാൻ:
എ വി അബൂബക്കർ ഖാസിമി, അബ്ദുള്ള റവാബി, ബഷീർ മീത്തലെ കണ്ടിയിൽ, മൂസ്സ ഹാജി കുറുങ്ങോട്ട്, കുഞ്ഞബ്ദുള്ള ഹാജി തയ്യിൽ, ജാഫർ തയ്യിൽ, നാസർ നീലിമ, ഹാഷിം ടി ടി, ഹമീദ് ഹാജി ബി വി 

 പ്രസിഡന്റ്:  അഷ്‌റഫ്‌ ചെറുകുന്നുമ്മൽ

 സീനിയർ വൈ. പ്രസിഡണ്ട്:  ഫൈസൽ കായക്കണ്ടി

വൈ. പ്രസിഡന്റ്‌:  സുഹൈൽ റഹ്മാനി, ഹമീദ് ഹാജി മരുന്നൂർ, അജ്മൽ റഹ്മാനി, കുഞ്ഞമ്മദ് കെ ടി, മജീദ് ഹാജി ആയിനികുന്നത്, ഉബൈദ് സി. എ, മുഹമ്മദ്‌ നാരങ്ങോളി, സമദ് കടമേരി, അഷ്‌റഫ്‌ ടി കെ കെ, നസീർ അരീക്കര, റഷീദ് റഹ്മാനി, ആരിഫ് പി ടി കെ

 ജനറൽ സെക്രട്ടറി:  ഇസ്ഹാഖ് തോണിയോത്ത്

 
വർക്കിംഗ്‌ സെക്രട്ടറി:  റാഷിദ്‌ റഹ്മാനി

 ഓർഗനൈസിംഗ് സെക്രട്ടറി: 
സിറാജ് സി. കെ, സഈദ് വി. പി.

ട്രഷറർ:   ഇക്ബാൽ നീലഞ്ചേരികണ്ടി
 
ജോ: സെക്രട്ടറി:  
സലാം പി. കെ, ഹമീദ് ഇ. കെ, നൗഷാദ് മണ്ണോളി, നൗഷാദ് തന്നാണി, റഊഫ് എളയടം, ഇസ്മായിൽ നാളോംകണ്ടി, അസ്‌ലം പി. കെ, മുഹമ്മദ്‌ വി, അസ്‌ലം പോയത്ത്, റിയാസ് വി. കെ, റഊഫ് എൻ. കെ, നൗഫൽ പി, മുഹമ്മദ്‌ ടി. ടി. 

ചീഫ് കളക്ഷൻ കോർഡിനേറ്റർ: 
 ഹാമിദ് റഹ്മാനി

കോർഡിനേറ്റർ: ഹാഷിർ ചെങ്ങളായി, റഫീഖ് തറമൽ, റഫീഖ് റഹ്മാനി, അർഷാദ് പി. സി, ലത്തീഫ് തിരുവങ്ങോത്ത്.KIC വർക്കിംഗ് പ്രസിഡൻ്റ് ഇസ്മായിൽ ഹുദവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഫൈസൽ കായക്കണ്ടി സ്വാഗതവും സയ്യിദ് വി പി നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img