
ദോഹ : അഞ്ചു ദിനങ്ങളായി നീണ്ടുനിൽക്കുന്ന അഞ്ചാമത് മീഡിയ പെൻ ഇന്റർ സ്കൂൾ കലാഞ്ജലി കലോത്സവം2005 ന് ഒക്ടോബർ 26 ന് ദോഹയിൽ തുടക്കമാവും.
ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ കേരള സംസ്ഥാന യുവജനോത്സവ മാതൃകയിലാകും കലാഞ്ജലി കലോത്സവംസംഘടിപ്പിക്കുക .26 ന് വൈകിട്ട് ആകും ഉദ്ഘാടന ചടങ്ങുകൾ നടക്കുക . ഇൻഡോ -ഖത്തർ സാംസ്കാരിക തനിമ വിളിച്ചോതുന്ന ,നിച്ഛലദ്ര്യശ്യങ്ങളും ,കലാരൂപങ്ങൾ എന്നിവ അണിനിരക്കുന്ന ഘോഷയാത്ര സംഘടിപ്പിക്കും.തുടർന്ന് കലോത്സവം നഗറിൽ പതാക ഉയരുന്നതോടെയാകും കലോത്സവത്തിന് നാന്ദികുറിക്കുക .
ഖത്തറിലെ പ്രധാനപ്പെട്ട ഇരുപതോളം ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം കലാഞ്ജലിയെ മികവുറ്റതാക്കുക
26 മുതൽ 28 വരെ ഓൺസ്‌റ്റേജ് ഓഫ്‌സ്റ്റേജ് മത്സരങ്ങൾ രാവിലെ ഒമ്പതുമുതൽ രാത്രി പതിനൊന്നുവരെയാകും നടക്കുക. ഇരുനൂറ്റിപത്തൊൻപത് ഇനങ്ങളിലായി ഖത്തറിലെ വിവിധ പ്രവിശ്യകളിൽ നിന്നായി മൂവായിരത്തോളം മത്സരാർത്ഥികളാകും കലാമത്സരങ്ങളുടെ ഭാഗമാകുക. .
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഒരേസമയം തന്നെ നാലു വേദികളിലായി മത്സരങ്ങൾ നടക്കുക .29 നു വൈകിട്ട് ആറുമുതൽ ഭിന്നശേഷി കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കൂടാതെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരുടെ കലാപ്രകടനങ്ങളും ഉണ്ടാകും
മുൻ വർഷങ്ങളെ പോലെ പ്രവാസ ലോകത്തെ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും തങ്ങളുടെ കലാലയജീവിതത്തിലെ ഓർമ്മകൾ നൽകുന്ന ആഘോഷ രാവുകളാണ് സംഘടകർ അണിയിച്ചൊരുക്കിരിക്കുന്നത് .
ഖത്തറിലെ മിക്ക ഇന്ത്യൻ സ്‌കൂളുകളും ആഴ്ചകൾക്കു മുൻപേ മത്സരാത്ഥികളുടെ പൂർണ്ണതക്കായി മികച്ച പരിശീലനങ്ങൾ ആണ് നൽകിവരുന്നത് .
വേദി മയൂരിയിൽ നൃത്ത ഇനങ്ങളും ,അമൃതവർഷണി വേദിയിൽ സംഗീത മത്സരങ്ങളും, സാഹിതി ഹാളിൽ സാഹിത്യ മത്സരങ്ങളും, രംഗോലി ഹാളിൽ ചിത്രരചന മത്സരങ്ങളും ആകും നടത്തപ്പെടുക .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജഡ്ജിങ് പാനൽ ആയിരിക്കുംകലോത്സവ മത്സരങ്ങളുടെ വിധി നിർണ്ണയിക്കുക .മത്സരാർത്ഥികളുടെ മികച്ച പങ്കാളിത്തം കലോത്സവത്തിന് മികവേകും .കലാതിലകം, കലാപ്രതിഭ ,പുരസ്‌ക്കാരങ്ങൾക്കു പുറമെ മികച്ച പോയിന്റുകൾ നേടി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്കും പ്രത്യേകഖത്തർ "കലാഞ്ജലി "പുരസ്കരങ്ങൾ നൽകപ്പെടും .
നവംബർ ഒന്നിന് നടക്കുന്ന സമാപന സമ്മേളനയത്തിൽ വിജയികൾക്ക് പുരസ്കാരങ്ങൾ കൈമാറും . സമാപന സമ്മേളനം ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ ,ഖത്തർ സാംസ്‌കാരിക -വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികൾ,സിനിമ,സാഹിത്യം,ചിത്രകല ,സാംസ്കാരികം തുടങ്ങിയ മേഖലകളിൽ നിന്നുള്ള അഞ്ചോളം പേർ വിശിഷ്ട അതിഥികൾ,ഖത്തറിലെ ഇന്ത്യൻ അപെക്സ് ബോഡി ഭാരവാഹികൾ,ഇന്ത്യൻ സ്‌കൂൾ മാനേജ്മെന്റ് അംഗങ്ങൾ,സ്‌കൂൾ പ്രിൻസിപ്പൾമാർ ,വ്യവസായ പ്രമുഖർ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ ,എന്നിവർ സമാപന ചടങ്ങിൽ പങ്കെടുക്കും.കരകൗശല-വസ്ത്ര-ഫുഡ് -പുസ്‌തക സ്റ്റാളുകൾ
തുടങ്ങി വർണ്ണ ബൾബുകൾ കൊണ്ടും ,തോരണങ്ങൾകൊണ്ടും അലംകൃതമായ മികച്ച അന്തരീക്ഷമാണ്
മത്സരാർത്ഥികൾക്കും ,കണികൾക്കുമായി സംഘാടകർ കലാഞ്ജലി നഗറിൽ ഒരുക്കിയിരിക്കുന്നത്.











