03:58pm 18 April 2026
NEWS
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ: ചർച്ചകളിൽ പങ്കുചേർന്ന് ഖത്തർ
18/04/2026  12:54 PM IST
nila
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ: ചർച്ചകളിൽ പങ്കുചേർന്ന് ഖത്തർ

​ദോഹ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന നിർണ്ണായക ചർച്ചയിൽ ഖത്തർ പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവരുടെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്.
​വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചത്.
​ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ ഗതാഗതത്തിന് പൂർണ്ണമായ നയതന്ത്ര പിന്തുണ യോഗം ആവർത്തിച്ചു പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img