11:40am 12 November 2026
NEWS
പൊതു ശുചിത്വത്തിന് കൈകോർത്ത് ഖത്തർ: ലുസൈൽ ബൂളവാർഡിൽ നാളെ ‘പബ്ലിക് ക്ലീന്ലിനസ് മാർച്ച്’
23/12/2025  07:09 PM IST
nila
പൊതു ശുചിത്വത്തിന് കൈകോർത്ത് ഖത്തർ: ലുസൈൽ ബൂളവാർഡിൽ നാളെ ‘പബ്ലിക് ക്ലീന്ലിനസ് മാർച്ച്’

ദോഹ:പൊതു ശുചിത്വത്തെക്കുറിച്ചുള്ള ബോധവത്കരണവും ജനപങ്കാളിത്തവും ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന ‘പബ്ലിക് ക്ലീന്ലിനസ് മാർച്ച്’ നാളെ (ഡിസംബർ 24) ലുസൈൽ ബൂളവാർഡിൽ നടക്കും.
പബ്ലിക് ക്ലീന്ലിനസ് വകുപ്പ് വാർഷികമായി സംഘടിപ്പിക്കുന്ന ഈ ദേശീയ പരിപാടിയിൽ വിവിധസർക്കാർ-സ്വകാര്യ മേഖലകളിലെ പ്രതിനിധികളും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങളും പങ്കെടുക്കുമെന്ന് മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
നഗരത്തിന്റെ ശുചിത്വം, സൗന്ദര്യം, സ്ഥിരത എന്നിവ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയാണ് മാർച്ചിന്റെ പ്രധാന ലക്ഷ്യം. ശുചിത്വവും ആരോഗ്യകരവുമായ നഗരാന്തരീക്ഷം നിലനിർത്തുന്നതിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും പരിപാടി ലക്ഷ്യമിടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img