01:37pm 12 November 2026
NEWS
ഖത്തർ ജിസിസിയുടെ ടൂറിസം തലസ്ഥാനം
01/01/2026  11:45 AM IST
nila
ഖത്തർ ജിസിസിയുടെ ടൂറിസം തലസ്ഥാനം

ദോഹ: 2026ലെ ജിസിസി ടൂറിസം തലസ്ഥാനമായി ഖത്തറിനെതിരഞ്ഞെടുത്തു.ജിസിസി അംഗരാജ്യങ്ങൾക്കിടയിലെ സംയുക്ത ടൂറിസം സഹകരണത്തിന് ശക്തി പകരുന്ന തീരുമാനത്തിൽ, ഗൾഫ് കോഓപ്പറേഷൻ കൗൺസിലിലെ (ജിസിസി) ടൂറിസം വകുപ്പു മന്ത്രിമാർ അംഗീകാരം നൽകി.ഖത്തർ ടൂറിസം സമർപ്പിച്ച സമഗ്രമായ തന്ത്രപരമായ ബിഡ്, ഖത്തർ രാജ്യത്തിന്റെ ദൈർഘികാല ടൂറിസം ദർശനവും ദോഹയുടെ സാംസ്കാരിക ശുദ്ധത, നഗരാഭിവൃദ്ധി, സ്ഥിരതയും ജീവിതമേന്മയും സാദ്ധ്യതയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമായ ശക്തിയും കാണിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്.
 "2026-ൽ ദോഹയെ ജിസിസി ടൂറിസം തലസ്ഥാനം ആയി തിരഞ്ഞെടുക്കപ്പെടുന്നത്   പ്രധാന മൈൽസ്റ്റോൺ ആണെന്ന് ഖത്തർ ടൂറിസം ചെയർമാൻ, വിസിറ്റ് ഖത്തർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ആയ സാദ് ബിൻ അലി അൽ-ഖർജിപറഞ്ഞു.
ജിസിസി ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ 2026-ൽ ദോഹയുടെ ടൂറിസം രംഗത്തെ മികച്ച മുന്നേറ്റം ഉറപ്പാക്കുകയും, ഗൾഫ് രാജ്യങ്ങൾക്കിടയിലെ ടൂറിസം സഹകരണത്തിന് പുതുമകൾ കൊണ്ടുവരികയും ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img