
ദോഹ:തലക്ക് മീതെ സൂര്യന് കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്നഉഷ്ണകാലത്തിൽ മുൻകരുതലുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശി ക്കുന്നു.വേനൽ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും.ജൂലയ്രണ്ടാം വാരത്തിലേക്ക്കടന്ന
തോടെ ഗൾഫ് രാജ്യങ്ങൾ ചൂടിൽ വെന്തുരുകുന്നു.
ഖത്തറില്‍ പകല്‍സമയത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്നൽകുന്നു വാരാന്ത്യത്തില്‍ കാലാവസ്ഥാ മേഘാവൃതമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.
32°C മുതല്‍ 44°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ ഭാഗത്ത് നിന്ന് 5-15KT വരെ വേഗത്തില്‍ കാറ്റ് വീശും. കടല്തിരമാലകള് രണ്ട് അടിവരെ ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചൂട് വർധിച്ചതോടെ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉച്ചവിശ്രമനിയമം നിലവിലുണ്ട്.











