
ദോഹ: ഖത്തർ മനുഷ്യസ്‌നേഹതത്വങ്ങൾ പ്രാവർത്തികമാക്കുന്ന ശക്തമായ രാഷ്ട്രമാണെന്ന് ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലും ഡെപ്യൂട്ടി എമർജൻസി റിലീഫ് കോഓർഡിനേറ്ററുമായ ജോയ്‌സ് മ്സൂയ. വിഭജനകാലത്തും ആഗോള ഐക്യത്തിന്റെ ആത്മാവിനെ ജീവനോടെ നിലനിർത്തുന്ന രാജ്യമാണെന്ന് അവർ പ്രശംസിച്ചു.
ഖത്തർ എയർവേസും ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ഓഫിസും (OCHA) തമ്മിലുള്ള പുതിയ പങ്കാളിത്ത പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങിലായിരുന്നു അവരുടെ പ്രസംഗം. യാത്രികർക്കായി മനുഷ്യസ്‌നേഹകഥകൾ പ്രചരിപ്പിക്കുന്ന പ്രത്യേക ഇൻ-ഫ്ലൈറ്റ് വീഡിയോയിലൂടെയാണ് ഈ പദ്ധതിയുടെ തുടക്കം ഖത്തർ സംഘടിപ്പിച്ച രണ്ടാമത് വേൾഡ് സമ്മിറ്റ് ഫോർ സോഷ്യൽ ഡെവലപ്മെന്റിലൂടെ അന്തർദേശീയ ഐക്യവും കരുണയും ഖത്തർ ശക്തിപ്പെടുത്തിയതായാണ് തെളിഞ്ഞതെന്നും, ഈ സഹകരണാത്മക ചിന്തയെയാണ് അവർ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നും.
ജോയ്‌സ് മ്സൂയപറഞ്ഞു.
“യഥാർത്ഥ വികസനം ചിലർക്കുള്ള സമൃദ്ധിയല്ല, പലർക്കുള്ള അവസരങ്ങളാണ്,” എന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിന്റെ വാക്കുകൾ ഉദ്ധരിച്ച് മ്സൂയ പറഞ്ഞു. ഖത്തർ എയർവേസും OCHAയും ചേർന്നുള്ള ഈ സംരംഭം മനുഷ്യസ്‌നേഹ പ്രവർത്തനങ്ങളിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
സംയുക്ത പ്രവർത്തനങ്ങളിലൂടെ ആരെയും പിന്നിലാക്കാതെയുള്ള വികസനമാണ് ലക്ഷ്യമെന്ന് മ്സൂയ വ്യക്തമാക്കി. "കരുണയും ഐക്യവും ഇന്നും ലോകത്ത് നിലനിൽക്കുന്നുവെന്ന് ഖത്തർ ലോകത്തോട് ഓർമ്മിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.










