NEWS
ഖത്തർ കരുത്തുറ്റ സഖ്യകക്ഷി; അമീർ ഷെയ്ഖ് തമീമിനെ പ്രശംസിച്ച് ട്രംപ്
21/02/2026 11:41 AM IST
nila

വാഷിംഗ്ടൺ/ദോഹ: പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളിൽ ഖത്തർ വഹിക്കുന്ന നിർണ്ണായക പങ്കിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടണിൽ നടന്ന സമാധാന കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ട്രംപ് പുകഴ്ത്തിയത്. അമീർ തന്റെ ജനങ്ങളെയും മേഖലയിലെ വിഷയങ്ങളെയും ആഴത്തിൽ പരിഗണിക്കുന്ന വിശിഷ്ടനായ നേതാവാണെന്നും ഖത്തർ അമേരിക്കയുടെ വലിയൊരു സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാന കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്ക 1000 കോടി ഡോളർ (10 Billion USD) നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഗാസയെ മികച്ച രീതിയിൽ ഭരിക്കപ്പെടുന്ന ഒരു ഇടമാക്കി മാറ്റാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിചേർത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











