05:21am 13 November 2026
NEWS
സുരക്ഷിത യാത്രയിൽ ഖത്തർ മാതൃക; അപകടനിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ മുൻനിരയിൽ
24/02/2026  10:08 PM IST
nila
സുരക്ഷിത യാത്രയിൽ ഖത്തർ മാതൃക; അപകടനിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ മുൻനിരയിൽ

 

ദോഹ: റോഡ് സുരക്ഷാ രംഗത്ത് ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഖത്തർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ റോഡപകട മരണനിരക്കിൽ 61 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജനസംഖ്യയിൽ 72 ശതമാനം വർദ്ധനവ് ഉണ്ടായിട്ടും മരണനിരക്ക് ഓരോ ഒരു ലക്ഷം ആളുകൾക്കും 12.8 എന്നതിൽ നിന്ന് 5 ആയി കുറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ 'നാഷണൽ ഗൈഡ്‌ലൈൻസ് ഫോർ പ്രിവൻഷൻ ഓഫ് റോഡ് ട്രാഫിക് ഇഞ്ചുറീസ്' എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
​അപകടങ്ങളിൽ പെടുന്നവരിൽ 32% കാൽനടയാത്രക്കാരും, 28% ഡ്രൈവർമാരുമാണ്. 15 മുതൽ 19 വയസ്സുവരെയുള്ള യുവാക്കളാണ് അപകടങ്ങളിൽ പെടാൻ കൂടുതൽ സാധ്യതയുള്ള വിഭാഗം. സീറ്റ് ബെൽറ്റ് ധരിക്കാത്തവരും ഡെലിവറി മോട്ടോർ സൈക്കിൾ ഡ്രൈവർമാരും അപകടസാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. വേഗത കുറയ്ക്കുക, ഹെൽമെറ്റും സീറ്റ് ബെൽറ്റും നിർബന്ധമാക്കുക, ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ മന്ത്രാലയം കർശനമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img