05:54am 13 November 2026
NEWS
ഖത്തർ ആഗോള നിക്ഷേപ കേന്ദ്രം:വിദേശവ്യാപാര മന്ത്രിഡോ. അഹമ്മദ് അൽ-സയ്യിദ്
27/01/2026  08:15 PM IST
nila
ഖത്തർ ആഗോള നിക്ഷേപ കേന്ദ്രം:വിദേശവ്യാപാര മന്ത്രിഡോ. അഹമ്മദ് അൽ-സയ്യിദ്

ദോഹ : നിക്ഷേപ ആകർഷണത്തിൽ ഖത്തർ പ്രാദേശിക–ആഗോള കേന്ദ്രമായിമാറിയതായി വിദേശവ്യാപാര സഹമന്ത്രിഡോ. അഹമ്മദ് അൽ-സയ്യിദ്.
ദോഹ ലോ ഫോറത്തിന്റെ രണ്ടാം ദിനത്തിൽ “ഡിജിറ്റൽ സാമ്പത്തിക കാലഘട്ടത്തിൽ വ്യാപാരവും നിക്ഷേപവും പിന്തുണയ്ക്കുന്ന നിയന്ത്രണാന്തരീക്ഷം” എന്ന വിഷയത്തിൽ നടന്ന ഉദ്ഘാടന ചർച്ചാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമപരവും നിയന്ത്രണപരവുമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഖത്തർ നിക്ഷേപങ്ങളെ ആകർഷിക്കുന്ന പ്രാദേശികവും അന്താരാഷ്ട്രവുമായ കേന്ദ്രമായി സ്വന്തം സ്ഥാനം ഉറപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.ഖത്തറിന്റെ വിദേശവ്യാപാരം രാജ്യത്തിന്റെ ആഗോള കവാടമാണെന്നും, വ്യക്തവും സുതാര്യവുമായ നിയമ–നിർവഹണ സംവിധാനങ്ങൾ സൃഷ്ടിക്കാൻ രാജ്യം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലോക വ്യാപാര സംഘടനയിലെയും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വ്യാപാര നിയമ കമ്മീഷനിലെയും സജീവ അംഗത്വം, നിക്ഷേപം പ്രോത്സാഹിപ്പിക്കാനും നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട 109-ലധികം അന്താരാഷ്ട്ര കരാറുകൾ എന്നിവ ഖത്തറിന്റെ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.വിദേശവ്യാപാരം സാധനങ്ങളുടെ കൈമാറ്റം മാത്രമല്ല, അറിവും സാങ്കേതികവിദ്യയും ഉൾപ്പെടുന്ന സമഗ്ര നിക്ഷേപ സംവിധാനമാണെന്നും, സ്വകാര്യ മേഖലയുടെ വളർച്ചക്കും ദേശീയ സാമ്പത്തിക മത്സരക്ഷമതയ്ക്കും ഇത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ നാഷണൽ വിഷൻ 2030നുസരിച്ച് അറിവ് അധിഷ്ഠിത വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img