
ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനും വിദ്യാഭ്യാസ നിലവാരം ഉയർത്താനുമായി പുതിയ സ്വകാര്യ സ്കൂൾ നിയന്ത്രണ നിയമപ്രമേയത്തിന് (Draft Law) ഖത്തർ അംഗീകാരം നൽകി. വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷവും മികച്ച പശ്ചാത്തല സൗകര്യങ്ങളും ഉറപ്പാക്കുകയാണ് പുതിയ നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്.ഇസ്ലാമിക മൂല്യങ്ങളുടെ സംരക്ഷണം: സ്വകാര്യ സ്കൂളുകളിലെ പാഠപുസ്തകങ്ങളും മറ്റ് പഠന സാമഗ്രികളും ഇസ്ലാമിക മൂല്യങ്ങൾക്കും ഖത്തരി സമൂഹത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുയോജ്യമായിരിക്കണം. ഇതിന് വിരുദ്ധമായ പുസ്തകങ്ങൾ ഒഴിവാക്കാനും പരിഷ്കരിക്കാനും മന്ത്രാലയത്തിന് പൂർണ്ണ അധികാരമുണ്ടാകും.പൊതുജന താല്പര്യവും മാനുഷിക-സാമൂഹിക പരിഗണനകളും മുൻനിർത്തി നിർദ്ദിഷ്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സൗജന്യ സ്വകാര്യ സ്കൂളുകൾ സ്ഥാപിക്കാൻ മന്ത്രാലയത്തിന് പുതിയ നിയമം അനുമതി നൽകുന്നു.മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സ്കൂൾ ഫീസുകൾ വർദ്ധിപ്പിക്കാനോ പുതിയ ഇനം ഫീസുകൾ ഈടാക്കാനോ പാടില്ല. അംഗീകൃത പട്ടികയ്ക്ക് പുറമെ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന തുക സ്കൂളുകൾ തിരികെ നൽകണം.ലൈസൻസ് കാലാവധി 1 മുതൽ 5 വർഷം വരെയായിരിക്കും. ലൈസൻസില്ലാതെ സ്കൂൾ നടത്തുകയോ നിയമലംഘനം നടത്തുകയോ ചെയ്താൽ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ട് ശിക്ഷകളും ഒന്നിച്ച് അനുഭവിക്കേണ്ടി വരും.
ലൈസൻസ് കാലാവധി 1 മുതൽ 5 വർഷം വരെയായിരിക്കും. ലൈസൻസില്ലാതെ സ്കൂൾ നടത്തുകയോ നിയമലംഘനം നടത്തുകയോ ചെയ്താൽ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ട് ശിക്ഷകളും ഒന്നിച്ച് അനുഭവിക്കേണ്ടി വരും.










