05:20pm 03 September 2026
NEWS
ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
26/01/2025  07:11 PM IST
ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.അരോമ റെസ്റ്റോറിൽ ചേർന്ന വാർഷികപൊതുയോഗത്തിൽ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ഹുബൈബ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭരണസമിതിയിലേക്ക് ഓമനക്കുട്ടൻ പരുമലയെ പ്രസിഡന്റായും(കൈരളി) ഷഫീക്ക് അറക്കലിനെ(മംഗളം) ജനറൽ സെക്രട്ടറിയായും,ആർ.ജെ രതീഷിനെ(റേഡിയോ മലയാളം) ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് : സാദിഖ്‌ ചെന്നാടൻ(-മലയാളം ന്യൂസ്‌ ),സെക്രട്ടറി : അൻവർ പാലേരി(24 ന്യൂസ് / ഫ്‌ളവേഴ്‌സ് ) എന്നിവരാണ് മറ്റു ഭാരവാഹികൾ.എക്‌സിക്യുടീവ് അംഗങ്ങളായി ഫൈസൽ(മീഡിയ വൺ), ഹുബൈബ്(ഗൾഫ് മാധ്യമം),അഹമ്മദ്കുട്ടി അറളയിൽ(ദേശാഭിമാനി),ഷഫീക് ആലുങ്ങൽ(ഗൾഫ് ടൈംസ്),നിസ(റേഡിയോ സുനോ) എന്നിവരെയും തെരെഞ്ഞെടുത്തു. ഓമനക്കുട്ടൻപരുമല, ഷഫീക് അറക്കൽ,അൻവർ പാലേരി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img