02:09am 29 October 2026
NEWS
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്ററും അതിൻ്റെ മെഡിക്കൽ വിംഗായ ഐ.എം.ബി. ഖത്തർ ചാപ്റ്ററും സംയുക്തമായി സൗജന്യ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
18/05/2025  08:24 PM IST
nila
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്ററും അതിൻ്റെ മെഡിക്കൽ വിംഗായ ഐ.എം.ബി. ഖത്തർ ചാപ്റ്ററും സംയുക്തമായി സൗജന്യ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്ററും അതിൻ്റെ മെഡിക്കൽ വിഭാഗമായ ഐ.എം.ബി. ഖത്തർ ചാപ്റ്ററും സംയുക്തമായി വെള്ളി(മെയ് 16, 2025, ) ലഖ്താ ഹാളിൽ വെച്ച് സൗജന്യ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹൃദയാരോഗ്യം, വൃക്കരോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ ഡോക്ടർമാർ ക്ലാസ്സുകൾ നയിച്ചു.ഖത്തർ റെഡ് ക്രെസൻ്റിലെ ഫാമിലി മെഡിസിൻ വിദഗ്ധൻ ഡോ. അബ്ദുൾ ജലീൽ ടി.കെ ഹൃദയാരോഗ്യത്തെക്കുറിച്ചും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് ഡോ. ഷഫിഖ് താപ്പി വൃക്കരോഗങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകി. രോഗങ്ങൾ വരാതെ സൂക്ഷിക്കാനുള്ള മാർഗ്ഗങ്ങളും, രോഗം വന്നാൽ സ്വീകരിക്കേണ്ട ചികിത്സാരീതികളും ഡോക്ടർമാർ വിശദീകരിച്ചു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകിയത് ഏറെ ഉപകാരപ്രദമായി.ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ പ്രസിഡൻ്റ് സുബൈർ വാക്റ പരിപാടി ഉദ്ഘാടനം ചെയ്തു.ഇസ്ലാഹി സെൻ്റർ ജനറൽ സെക്രട്ടറി പി. കെ ഷമീർ പ്രോഗ്രാമിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ശനീബ്,ആക്കിൽ ,ആസിഫ് ,ഫായിസ് അലി തുടങ്ങിയ IMB ടീം അംഗങ്ങൾ പ്രോഗ്രാമിന് നേതൃതം നൽകി.ട്രഷർ ഹുസൈൻ മുഹമ്മദ്,അഡ്വൈസറി ബോഡ് ചെയർമാൻ GP കുഞ്ഞാലിക്കുട്ടി, സെക്രട്ടേറിയറ്റ് അംഗങ്ങളായ മുഹമ്മദ് ലെയിസ്,അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് ഡോ. അബ്ദുൾ ജലീൽ ടി.കെ ഡോ. ഷഫിഖ് താപ്പി എന്നിവർക്ക് ഉപഹാരം നൽകി…ഡോ. ഹാഷിയത്തുള്ള, സ്വഗതവും ഫായിസ് അലി നന്ദിയും പറഞ്ഞു ,ലഖ്താ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്തു. ആരോഗ്യപരമായ വിഷയങ്ങളിൽ അവബോധം നൽകുന്ന ഇത്തരം ക്ലാസ്സുകൾ ഏറെ പ്രയോജനകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്ററിൻ്റെയും അതിൻ്റെ മെഡിക്കൽ വിഭാഗമായ ഐ.എം.ബി. ഖത്തർ ചാപ്റ്ററിൻ്റെയും ഈ സംയുക്ത ഉദ്യമം എല്ലാവരുടെയും പ്രശംസ നേടി.ഭാവിയിലും ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img