04:22pm 28 October 2026
NEWS
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പുസ്തക പ്രകാശനവും മുഖാമുഖം പരിപാടിയും
28/10/2026  02:56 PM IST
nila
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പുസ്തക പ്രകാശനവും മുഖാമുഖം പരിപാടിയും
 
 
സ്മിത പൗലോസ്, സരിത ജെ കുണ്ടുകുളം എന്നിവർ ചേർന്നെഴുതിയ 'അതീന്ദ്രിയ രാഗങ്ങൾ' അബ്ദുൽ സലാം മാട്ടുമ്മൽ എഴുതിയ 'കൂട്ടക്കടവ്' എന്നീ നോവലുകളുടെ ഖത്തറിലെ പ്രകാശനം നടന്നു.
 
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ ആണ് രണ്ടു പുസ്തകങ്ങളുടെയും പ്രകാശനം നിർവ്വഹിച്ചത്. ഖിയാഫ് വൈസ് പ്രസിഡണ്ട് ഷംനാ ആസ്മി 'അതീന്ദ്രിയ രാഗങ്ങൾ' ഏറ്റുവാങ്ങി. 'കൂട്ടക്കടവ്' ഏറ്റുവാങ്ങിയത് നസീം ഹൽത്ത് കെയർ ജനറൽ മാനേജർ ബാബു ഷാനവാസാണ്. അതീന്ദ്രിയ രാഗങ്ങൾ നജിത പുന്നയൂർക്കുളം പരിചയപ്പെടുത്തിയപ്പോൾ പ്രമുഖ പത്ര പ്രവർത്തകൻ റയീസ് അഹമ്മദ് കൂട്ടക്കടവും പരിചയപ്പെടുത്തി.
 
ഖിയാഫ് പ്രസിസണ്ട് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി സ്വാഗതം പറഞ്ഞു. ഷംല ജഹ്ഫർ നന്ദി രേഖപ്പെടുത്തി. ചിത്ര ശിവൻ മോഡറേറ്റർ ആയിരുന്നു. ഖിയാഫ് ഗവേണിംഗ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണ,
മലയാളം മിഷൻ ഭാരവാഹി ബിജു പി. മംഗലം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
 
ശോഭ നായർ, പവിത്രഉണ്ണി, സഹീർ റഹ്മാൻ, മുഹമ്മദ് നസീഫ് എന്നിവർ വായനാനുഭവം പങ്കുവെച്ചു.
 
എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടിയിൽ സ്മിത പൗേലാസും, സലാം മാട്ടുമ്മലും സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
ദോഹയിലെ സാംസ്കാരിക പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഖിയാഫ് ജോയിൻ്റ് സെക്രട്ടറി വാളൂരാൻ, ട്രഷറർ അൻസാർ അരിമ്പ്ര, എക്‌സിക്യൂട്ടീവ് അംഗം സുരേഷ് കൂവാട്ട് തുടങ്ങിയവർ പരിപാടികൾക്ക് മേൽനോട്ടം നിർവഹിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img