
ദോഹ: ഖത്തറിൽ കടക്സയുടെ (കാസർഗോഡ് ഡിസ്ട്രിക്ട് എക്സ്പാട്ട്രിയേറ്റ് അസോസിയേഷൻ) നേതൃത്വത്തിൽ ഖത്തർ ഇന്ത്യ ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പ് – സീസൺ 2 2026 ജനുവരി 30ന് ആസ്പൈർ ലേഡീസ് സ്പോർട്സ് ഹാളിൽ വച്ച് സംഘടിപ്പിക്കുമെന്ന് കടക്സ ഭരണസമിതി അറിയിച്ചു. കഴിഞ്ഞ വർഷം സംഘടിപ്പിച്ച കബഡി ടൂർണമെന്റ് മികച്ച വിജയമായതിനെ തുടർന്നാണ് രണ്ടാം സീസൺ നടത്താൻ തീരുമാനമായത്.
ഖത്തറിലെ പ്രമുഖ കബഡി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ദേശീയ, സംസ്ഥാന തലങ്ങളിലെ താരങ്ങളോടൊപ്പം പ്രൊ കബഡി ലീഗിൽ പങ്കെടുത്തിട്ടുള്ള പ്രമുഖ താരങ്ങളും വിവിധ ടീമുകൾക്ക് വേണ്ടി മത്സരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കബഡി പ്രേമികൾക്ക് വലിയ കായിക വിരുന്നായ ഈ ചാമ്പ്യൻഷിപ്പ് വിജയകരമായി നടത്തുന്നതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് കടക്സ ഭരണസമിതി അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനും വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
70870596 / 3370 9660











