08:00am 09 November 2026
NEWS
സ്വകാര്യ സ്കൂളുകളിൽ സൗജന്യ-ഇളവ് സീറ്റുകൾ 14,000-ത്തിലേക്ക് ഉയർത്തി ഖത്തർ
31/07/2026  02:28 PM IST
nila
സ്വകാര്യ സ്കൂളുകളിൽ സൗജന്യ-ഇളവ് സീറ്റുകൾ 14,000-ത്തിലേക്ക് ഉയർത്തി ഖത്തർ

ദോഹ : രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും നിർണായക ചുവടുവെപ്പുകളുമായി ഖത്തർ. സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും അർഹരായ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ള സൗജന്യ-ഇളവ് പഠന സീറ്റുകളുടെ എണ്ണം 13,627 ആക്കി ഉയർത്തിയതായി സ്വകാര്യ സ്കൂൾ ലൈസൻസിംഗ് വിഭാഗം അറിയിച്ചു. മുൻപ് ഇത് 9,257 സീറ്റുകളായിരുന്നു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി കൂടുതൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുമായി കൈകോർത്തതാണ് ഈ വർധനവിന് കാരണം.
​അർഹരായ കുടുംബങ്ങൾ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ, എഡ്യൂക്കേഷണൽ വൗച്ചർ ആനുകൂല്യം ലഭിക്കുന്നവർ എന്നിവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img