02:55pm 25 September 2026
NEWS
​കോഴിയിറച്ചിക്കും കാർഷിക ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ കൂട്ടി ഖത്തർ; ഇളവുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു
25/09/2026  02:11 PM IST
nila
​കോഴിയിറച്ചിക്കും കാർഷിക ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ കൂട്ടി ഖത്തർ; ഇളവുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു

ദോഹ: പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കോഴിയിറച്ചിക്കും ചില കാർഷിക വിളകൾക്കും കസ്റ്റംസ് തീരുവ വർധിപ്പിക്കാനൊരുങ്ങി ഖത്തർ. 2026-ലെ 45-ാം നമ്പർ അമീരി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. മുൻഗണനാ കരാറുകളിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമായിരിക്കും ഈ വർധനവ് ബാധകമാകുക.ദേശീയ ഉൽപ്പന്നങ്ങളുടെ വിപണി മൂല്യം സംരക്ഷിക്കുന്നതിനായി നിശ്ചിത മാസങ്ങളിൽ മാത്രമായിരിക്കും കാർഷിക വിളകൾക്കുള്ള കസ്റ്റംസ് തീരുവ വർധനവ് പ്രാബല്യത്തിൽ വരിക.
ഖത്തറുമായി നിലവിൽ പ്രത്യേക വ്യാപാര കരാറുകളുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഈ അധിക തീരുവ ബാധകമായിരിക്കില്ല. ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവയ്ക്ക് പുറമേ ജോർദാൻ, ഇറാഖ്, സിറിയ, ലെബനൻ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, സുഡാൻ, ഈജിപ്ത്, ഫലസ്തീൻ, യെമൻ എന്നീ അറബ് രാജ്യങ്ങൾക്കും തുർക്കിക്കും തീരുവ ഇളവ് ലഭിക്കും.
​നാടൻ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും മത്സരശേഷിയും ഉറപ്പാക്കാനും വിളവെടുപ്പ് സമയത്ത് പ്രാദേശിക കർഷകർക്ക് മികച്ച വിപണി ലഭ്യമാക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img