03:51am 28 October 2026
NEWS
ഖത്തർ ഇൻകാസ് ഒ ഐ സി സികണ്ണൂർ ജില്ലാ കമ്മിറ്റിപാറമ്മൽ മൊയ്‌തുവിനെആദരിച്ചു
12/05/2025  12:06 PM IST
nila
ഖത്തർ ഇൻകാസ് ഒ ഐ സി സികണ്ണൂർ ജില്ലാ കമ്മിറ്റിപാറമ്മൽ മൊയ്‌തുവിനെആദരിച്ചു

ദോഹ: പ്രവാസ ജീവിതം ആസ്‌പദമാക്കി എഴുതിയ 'മറുഭൂമി' പുസ്തകത്തിൻ്റെ  രചയിതാവും കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ കൂടിയായ  പാറമ്മൽ 
മൊയ്‌തുവിനെഇൻകാസ് ഒ ഐ സി സികണ്ണൂർ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമന്റോ നൽകി ആദരിച്ചു.
കമ്മിറ്റിക്ക്‌ വേണ്ടി അദ്ദേഹം നൽകിയ 'മറുഭൂമി' പുസ്തകത്തിൻ്റെ കോപ്പി ആക്ടിംഗ് പ്രസിഡണ്ട്‌ ജംനാസ് മാലൂർ, ജനറൽ സെക്രട്ടറി പിയാസ് മാച്ചേരി, ട്രഷറർ അഭിഷേക് മാവിലായി എന്നിവർ ചേർന്നു ഏറ്റു വാങ്ങി.  ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് ജംനാസ് മാലൂർ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് നേതാകളായ നിയാസ് ചെരിപത്ത്, സുരേഷ് കരിയാട്, അനീഷ് ബാബു മുഴപിലങ്ങാട്, നിഹാസ് കോടിയേരി, ശ്രീരാജ് എം പി, മുഹമ്മദ്‌ എടയ്യന്നൂർ, ജോർജ് പോൾ തുടങ്ങിയവർ സംസാരിച്ചു. 
അൽസദ്ദിലുള്ള മൾട്ടി റെസ്റ്റോറൻ്റിൽ വെച്ച് നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പിയാസ് മാച്ചേരി സ്വാഗതവും ട്രഷറർ അഭിഷേക് മാവിലായി നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img