NEWS
ഖത്തർ ഇൻകാസ് മലപ്പുറം ജില്ല യൂത്ത് വിങ്ങ് CBSE വിദ്യാർത്ഥികൾക്കായി ഇന്റർ സ്കൂൾ അത്ലെറ്റിക് മീറ്റ് സംഘടിപ്പിക്കുന്നു
14/02/2025 12:03 AM IST

ഖത്തർ ദേശീയ കായികദിന ആഘോഷങ്ങളുടെ ഭാഗമായി കൊണ്ട് ഖത്തർ ഇൻകാസ് മലപ്പുറം ജില്ല യൂത്ത് വിങ്ങ് ഖത്തറിലെ CBSE വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ അത്ലെറ്റിക് മീറ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
ഖത്തറിലെ ഏറ്റവും നല്ല ട്രാക്കുകളിൽ ഒന്നായ UDST കാമ്പസ് അതിനായി ഒരുങ്ങിക്കഴിഞ്ഞു.
മത്സരത്തിൽ വിജയിക്കുന്നതോടൊപ്പം തന്നെ ഏറ്റവും മികച്ച ട്രാക്കുകളിൽ തങ്ങളുടെ കഴിവുകൾ തെളിയിക്കുവാൻ ഖത്തറിലെ 14 സ്കൂളുകളിൽ നിന്ന് 450 ഓളം അത്ലറ്റുകൾ പങ്കെടുക്കുന്നു.
ഫെബ്രുവരി 14 വെള്ളിയാഴ്ച്ച ഉച്ചക്ക് 1.30 മുതൽ ഖത്തറിലെ UDST ക്യാമ്പിലാണ് അത്ലെറ്റിക് മത്സരങ്ങൾ നടക്കുന്നത്.
എല്ലാ വിദ്യാർത്ഥി അത്ലറ്റ്കളെയും രക്ഷിതാക്കളേയും,അത്ലെറ്റിക് പ്രേമികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











