08:14am 12 November 2026
NEWS
കേരളത്തിൽ പുതിയ സർക്കാർ; മലപ്പുറം ജില്ലയ്ക്ക് നാല് മന്ത്രിസ്ഥാനം; ഖത്തർ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു
19/05/2026  01:22 PM IST
nila
 കേരളത്തിൽ പുതിയ സർക്കാർ; മലപ്പുറം ജില്ലയ്ക്ക് നാല് മന്ത്രിസ്ഥാനം; ഖത്തർ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

പത്ത് വർഷങ്ങൾക്ക് ശേഷം യു.ഡി.എഫ് നേതൃത്വത്തിൽ കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിലും മലപ്പുറം ജില്ലയ്ക്ക് നാല് മന്ത്രിസ്ഥാനം ലഭിച്ചതുമായ സന്തോഷം ഖത്തർ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. തുമാമ മാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മധുരം വിതരണം ചെയ്ത് പ്രവർത്തകരും നേതാക്കളും സന്തോഷം പങ്കുവെച്ചു.

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയിക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. വിജയിയായ അനിൽ ജോസഫിന് ജിമാക്സ് ഡയറക്ടർ ഫൈസൽ റസാക്ക് സമ്മാനം കൈമാറി.

ചടങ്ങിൽ ജില്ല പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജ:സെക്രട്ടറി ജാഫർ കമ്പാല, സലീം എടശ്ശേരി, നിയാസ് കൈപ്പങ്ങൽ , വസീം, രജീഷ്, ബാബു, ജാബിർ, നിഷാദ്, ശരത് കോട്ടക്കൽ സൈതാലി വെളിയൻകോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആയിരത്തോളം ആളുകളാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്.

പുതിയ സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതീക്ഷയും മലപ്പുറം ജില്ലയ്ക്ക് ലഭിച്ച പ്രാധാന്യത്തോടുള്ള സന്തോഷവും പരിപാടിയിൽ നിറഞ്ഞുനിന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img