06:16am 12 November 2026
NEWS
നൗഷാദ് ടി.കെ.യ്ക്ക് ഖത്തർ ഇൻകാസ് യാത്രയയപ്പ് നൽകി
15/05/2026  04:49 PM IST
nila
നൗഷാദ് ടി.കെ.യ്ക്ക് ഖത്തർ ഇൻകാസ് ഹൃദയം നിറഞ്ഞ യാത്രയയപ്പ് നൽകി

രണ്ട് പതിറ്റാണ്ടിലേറെയായ പ്രവാസജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഖത്തർ ഇൻകാസിന്റെ എക്സിക്യൂട്ടീവ് മെമ്പറും സംഘടനയുടെ സജീവ പ്രവർത്തകനുമായ ശ്രീ. നൗഷാദ് ടി.കെ.യ്ക്ക് ഖത്തർ ഇൻകാസ് ഹൃദയം നിറഞ്ഞ യാത്രയയപ്പ് നൽകി.

ഖത്തറിലെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായി നിറഞ്ഞുനിന്ന അദ്ദേഹം, ഇൻകാസിന്റെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു. സംഘടനയുടെ വളർച്ചയിലും പ്രവർത്തന മികവിലും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും ചാരിറ്റി പ്രവർത്തനങ്ങളും സഹപ്രവർത്തകർക്കിടയിൽ എന്നും ആദരവോടെയാണ് ഓർക്കപ്പെടുന്നത്.

ഐ.സി.സി മുംബൈ ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഖത്തർ ഇൻകാസ് മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിക്കുകയും, ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് അൻവർ സാദത്ത് സ്നേഹോപഹാരമായി ഇൻകാസിന്റെ മെമെന്റോ സമർപ്പിക്കുകയും ചെയ്തു.

ഇൻകാസ് രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കേക്കുറ്റ്, ജോൺ ഗിൽബർട്ട്,ഉപദേശക സമിതി അംഗം അഹദ് മുബാറക്, കൂടാതെ ഇൻകാസ് നേതാക്കളായ താജുദ്ദീൻ ചിറക്കുഴി വി.എസ്. അബ്ദുറഹിമാൻ, ജോർജ് അഗസ്റ്റിൻ, മനോജ് കൂടൽ,ഷംസുദ്ധീൻ ഇസ്മയിൽ,സിനിൽ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് അദ്ദേഹത്തിന്റെ സംഘടനാപ്രവർത്തന മികവും ആത്മാർത്ഥ സേവനവും അനുസ്മരിച്ചു.

മറുപടി പ്രസംഗത്തിൽ ശ്രീ. നൗഷാദ് ടി.കെ., ഇൻകാസിനൊപ്പമുള്ള തന്റെ ദീർഘകാല പ്രവർത്തനാനുഭവങ്ങളും പ്രവാസജീവിതത്തിലെ ഓർമ്മകളും സഹപ്രവർത്തകരുമായുള്ള ആത്മബന്ധവും ഹൃദയസ്പർശിയായി പങ്കുവെച്ചു. ഇൻകാസ് കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ ആത്മീയബന്ധവും സംഘടനയോടുള്ള സ്നേഹവും പ്രസംഗത്തിൽ നിറഞ്ഞുനിന്നു.

ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് അൻവർ സാദത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി ഈപ്പൻ തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി ഹരികുമാർ കാസർകോട് നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img