05:23am 13 November 2026
NEWS
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഖത്തർ; ഇറക്കുമതിക്ക് കർശന നിയന്ത്രണം
12/04/2026  02:10 PM IST
nila
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഖത്തർ; ഇറക്കുമതിക്ക് കർശന നിയന്ത്രണം

​ദോഹ: രാജ്യത്ത് വിതരണം ചെയ്യുന്ന മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് മൊത്തം കാലാവധിയുടെ (Shelf life) മൂന്നിൽ രണ്ട് ഭാഗമെങ്കിലും (2/3) അവശേഷിക്കണമെന്നത് നിർബന്ധമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഈ നടപടി.
​കാലാവധി കഴിയാറായ മരുന്നുകൾ വിപണിയിൽ എത്തുന്നതും അവ നശിപ്പിക്കേണ്ടി വരുന്നതും ഒഴിവാക്കുകയാണ് ലക്ഷ്യം. പ്രത്യേക സാഹചര്യങ്ങളിൽ ചുരുങ്ങിയ കാലാവധിയുള്ള മരുന്നുകൾക്ക് ഇളവ് അനുവദിക്കുമെങ്കിലും അത് കർശനമായ നിബന്ധനകൾക്ക് വിധേയമായിരിക്കും. മരുന്നുകളുടെ ക്ഷാമം, പകർച്ചവ്യാധികൾ, അടിയന്തര ജീവൻരക്ഷാ മരുന്നുകൾ തുടങ്ങിയ സവിശേഷ സാഹചര്യങ്ങളിൽ മാത്രമേ ഇളവുകൾ അനുവദിക്കൂ. എന്നാൽ വാണിജ്യപരമായ ലാഭത്തിനായോ പ്രമോഷനുകൾക്കോ വേണ്ടി ഇത്തരത്തിൽ ഇളവുകൾ നൽകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
​ഇറക്കുമതി ചെയ്യുന്നവർ മരുന്നിൻ്റെ ബാച്ച് വിവരങ്ങൾ, കാലാവധി തീരുന്ന തീയതി, വിതരണ പ്ലാൻ എന്നിവ മുൻകൂട്ടി സമർപ്പിക്കണം. കാലാവധി കഴിഞ്ഞ മരുന്നുകൾ മാറ്റാനോ അവ നശിപ്പിക്കാനുള്ള ചിലവ് വഹിക്കാനോ ഉള്ള രേഖാമൂലമുള്ള ഉറപ്പും നൽകേണ്ടതുണ്ട്. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img