01:19am 29 October 2026
NEWS
ഖത്തർ ഐ സി എഫ് പെരുന്നാൾ നിലാവ് സംഘടിപ്പിച്ചു
08/06/2025  07:01 PM IST
nila
ഖത്തർ ഐ സി എഫ് പെരുന്നാൾ നിലാവ് സംഘടിപ്പിച്ചു

ബലിപെരുന്നാൾ ദിനത്തിൽ ഖത്തർ നാഷണൽ ഐ സി എഫ്  അബുഹമൂർ ഐ സി സി ഹാളിൽ സംഘടിപ്പിച്ച ഈദ് മീറ്റ് ഇശൽ നിലാവ് - 2025 പ്രൗഢമായി സമാപിച്ചു . കേരളത്തിലെ അറിയപ്പെട്ട മദ്ഹ് , ഖവാലി ഗായകരായ ഷഹീൻ ബാബു താനൂർ , അസ്‌ഹർ കല്ലൂർ , അസ്‌കർ തെക്കെകാട് അജ്മൽ തെക്കെകാട് , ഖത്തർ സാഹിത്യോത്സവ് പ്രതിഭകളായ അബിനാസ്  , ഉവൈസ്  , നഫാദ്  , ആസിഫ് കൊച്ചന്നൂർ തുടങ്ങിയ പ്രമുഖർ ഇശൽ വിരുന്നിൽ അണിനിരന്നു   . ICF നാഷണൽ പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്രയുടെ  അധ്യക്ഷതയിൽ ഐ സി ബി എഫ് പ്രസിഡന്റ്  ശ്രീ , ഷാനവാസ് ബാവ പരിപാടി ഉത്ഘാടനം ചെയ്തു . ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുറസാഖ് പറവണ്ണ ഈദ് സന്ദേശ പ്രഭാഷണം നടത്തി  . ഐ സി സി പ്രസിഡണ്ട് ശ്രീ മണികണ്ഠൻ , പി കെ സ്റ്റാർ ഗ്രുപ് ഓഫ് കമ്പനീസ് എം ഡി  പി കെ മുസ്തഫ , KMCC ട്രഷറർ PSMA ഹുസ്സൈൻ സാഹിബ്  , കേരളാ ബിസിനസ് ഫോറം പ്രസിഡണ്ട് ഷഹീൻ എം പി  , ദോഹസ്റ്റേജ് മുസ്തഫ , ടീ ടെന്റ് എം ഡി അബ്ദുൽ റഷീദ്   , വേൾഡ് മലയാളി ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് സിയാദ് ഉസ്മാൻ , അബൂബക്കർ  സഖാഫി വെണ്ണക്കോട്  , ബാദുഷാ സഖാഫി  ,  ഐ സി എഫ് ഇന്റർനാഷണൽ വൈസ് ചെയർമാൻ അബ്ദുൽ കരീം ഹാജി മേമുണ്ട ,  അഅബ്ദുൽ കരീം ഹാജി  ഡേ.. ബഷീർ പുത്തുപ്പാം അശ ഫ് സഖാഫി സഖാഫി റഹ്മത്തുള്ള സഖാഫി ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ , ആർ എസ് സി ഗ്ലോബൽ ജനറൽ സെക്രട്ടറി മൊയ്‌ദു ഇരിങ്ങല്ലൂർ , ഐ സി ഫ് നാഷണൽ ഹ്യൂമൻ റിസോർസ് ഡയറക്ടർ  അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി തുടങ്ങി വിവിധ സംഘടനാ  സാംസകാരിക രംഗത്തെ പ്രമുഖർ  പരിപാടിയിൽ പങ്കെടുത്തു ആശംസകൾ നേർന്നു . പ്രമുഖ പണ്ഡിതൻ അസ്സയ്യിദ് സുഹൈൽ  അസ്സഖാഫ് പ്രാർത്ഥന സംഗമത്തിന് നേതൃത്വം നൽകി .  അബ്ദുൽ അസീസ് സഖാഫി പാലോളി സ്വാഗതവും സ്വാഗത സംഘം കൺവീനർ നൗഷാദ് അതിരുമട നന്ദിയും രേഖപ്പെടുത്തി .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img