
ബലിപെരുന്നാൾ ദിനത്തിൽ ഖത്തർ നാഷണൽ ഐ സി എഫ് അബുഹമൂർ ഐ സി സി ഹാളിൽ സംഘടിപ്പിച്ച ഈദ് മീറ്റ് ഇശൽ നിലാവ് - 2025 പ്രൗഢമായി സമാപിച്ചു . കേരളത്തിലെ അറിയപ്പെട്ട മദ്ഹ് , ഖവാലി ഗായകരായ ഷഹീൻ ബാബു താനൂർ , അസ്ഹർ കല്ലൂർ , അസ്കർ തെക്കെകാട് അജ്മൽ തെക്കെകാട് , ഖത്തർ സാഹിത്യോത്സവ് പ്രതിഭകളായ അബിനാസ് , ഉവൈസ് , നഫാദ് , ആസിഫ് കൊച്ചന്നൂർ തുടങ്ങിയ പ്രമുഖർ ഇശൽ വിരുന്നിൽ അണിനിരന്നു . ICF നാഷണൽ പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്രയുടെ അധ്യക്ഷതയിൽ ഐ സി ബി എഫ് പ്രസിഡന്റ് ശ്രീ , ഷാനവാസ് ബാവ പരിപാടി ഉത്ഘാടനം ചെയ്തു . ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുറസാഖ് പറവണ്ണ ഈദ് സന്ദേശ പ്രഭാഷണം നടത്തി . ഐ സി സി പ്രസിഡണ്ട് ശ്രീ മണികണ്ഠൻ , പി കെ സ്റ്റാർ ഗ്രുപ് ഓഫ് കമ്പനീസ് എം ഡി പി കെ മുസ്തഫ , KMCC ട്രഷറർ PSMA ഹുസ്സൈൻ സാഹിബ് , കേരളാ ബിസിനസ് ഫോറം പ്രസിഡണ്ട് ഷഹീൻ എം പി , ദോഹസ്റ്റേജ് മുസ്തഫ , ടീ ടെന്റ് എം ഡി അബ്ദുൽ റഷീദ് , വേൾഡ് മലയാളി ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് സിയാദ് ഉസ്മാൻ , അബൂബക്കർ സഖാഫി വെണ്ണക്കോട് , ബാദുഷാ സഖാഫി , ഐ സി എഫ് ഇന്റർനാഷണൽ വൈസ് ചെയർമാൻ അബ്ദുൽ കരീം ഹാജി മേമുണ്ട , അഅബ്ദുൽ കരീം ഹാജി ഡേ.. ബഷീർ പുത്തുപ്പാം അശ ഫ് സഖാഫി സഖാഫി റഹ്മത്തുള്ള സഖാഫി ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ , ആർ എസ് സി ഗ്ലോബൽ ജനറൽ സെക്രട്ടറി മൊയ്ദു ഇരിങ്ങല്ലൂർ , ഐ സി ഫ് നാഷണൽ ഹ്യൂമൻ റിസോർസ് ഡയറക്ടർ അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി തുടങ്ങി വിവിധ സംഘടനാ സാംസകാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു ആശംസകൾ നേർന്നു . പ്രമുഖ പണ്ഡിതൻ അസ്സയ്യിദ് സുഹൈൽ അസ്സഖാഫ് പ്രാർത്ഥന സംഗമത്തിന് നേതൃത്വം നൽകി . അബ്ദുൽ അസീസ് സഖാഫി പാലോളി സ്വാഗതവും സ്വാഗത സംഘം കൺവീനർ നൗഷാദ് അതിരുമട നന്ദിയും രേഖപ്പെടുത്തി .











