03:15am 29 October 2026
NEWS
കുഞ്ഞാമു ഹാജിക്ക് ഖത്തർ ഐ സി എഫ് യാത്രയപ്പ് നൽകി
24/05/2025  08:14 PM IST
nila
കുഞ്ഞാമു ഹാജിക്ക് ഖത്തർ ഐ സി എഫ് യാത്രയപ്പ് നൽകി

ദോഹ: ഖത്തറിൽ നാലര പതിറ്റാണ്ടോളമായി പ്രവാസജീവിതം നയിച്ച കുഞ്ഞാമു ഇബ്രാഹിം ഹാജിക്ക് ഖത്തർ ഐ.സി.എഫ് മുർറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്നേഹ സംഗമത്തിൽ യാത്രായയപ്പ് നൽകി.    യൂണിറ്റിന്റെ അംഗമായും സഹായിയാ യും നീണ്ടകാലം സേവനം ചെയ്ത ഇദ്ദേഹത്തിന്  റീജ്യണൽ സെക്രട്ടറി സിദ്ദീഖ് മൊയ്‌തീൻ ഫലകം  നൽകി ആദരിച്ചു.
യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ഇബ്രാഹിംസാഹിബിന്റെ ആത്മാർത്ഥതയും സേവനവുമാണ് അദ്ദേഹത്തെ വ്യത്യസ്ത നാക്കുന്നത് ഔദ്യോഗിക ചുമതലകളില്ലാതിരുന്നെങ്കിലും, ഐ.സി.എഫ്. മുർറ  യൂണിറ്റിന്റെ  എല്ലാ പദ്ധതിയോടും അദ്ദേഹത്തിന്റെ സഹായഹസ്തം സംഘടനയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിലേയ്ക്ക് വലിയ സംഭാവനയായി.
 മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വം, സമീപനവും സഹൃദയത്വം എന്നിവയും  എല്ലാവരും അനുസ്മരിച്ചു 
ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ അഹ്സനി അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി ഹബീബ് ഹരിപ്പാട് സ്വാഗതവും ഫിനാൻസ് സെക്രട്ടറി അബ്ദുൽ അസീസ് നന്ദിയും റീജ്യണൽ സെക്രട്ടറി സിദ്ദീഖ് മൊയ്‌തീൻ,ഡിവിഷൻ സെക്രട്ടറി യൂസുഫ് മുസ്‌ലിയാർ എന്നിവർ ആശംസകൾ നേർന്നു, ഡിവിഷൻ ഭാരവാഹികളായ അബ്ദുൽ മജീദ് പള്ളം,മുനീർ സാഹിബ്, അബ്ദുൽ റസാക്ക് എന്നിവരും യൂണിറ്റ് ഭാരവാഹികളായ അബ്ദുൽ ജബ്ബാർ, മുഹമ്മദ് കെപി,
മുഹമ്മദ് നിയാസും  icf അംഗങ്ങളും യാത്ര അയപ്പിൽ സംബന്ധിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img