
ദോഹ: യുദ്ധവേദനയിൽ പ്രതീക്ഷയായി ഹമദ് ആശുപത്രി.ഗാസയിലെ ഏറ്റവുമധികം അമ്പ്യൂട്ടികൾക്ക് പുനർജീവൻ ഹമദ് ആശുപത്രിയുടെ സേവനങ്ങൾ ശക്തമാക്കുന്നു.
യുദ്ധത്തിന്റെ മുറിവുകൾ തങ്ങിനിൽക്കുന്ന ഗാസയിൽപ്രത്യാശയ്ക്ക് ഒരു പുതിയ വഴിത്തിരിവായി ഹമദ് ആശുപത്രി വീണ്ടും പ്രവർത്തനം ശക്തമാക്കുമ്പോൾ 51 വയസ്സുള്ള തൗഫീഖ് അൽ ഷെയ്ഖ്, പുതുതായി ഘടിപ്പിച്ച കൃത്രിമ കാലിലൂടെ നടക്കാൻ തുടങ്ങി.
ഇസ്രായേൽ ആക്രമണം ആരംഭിച്ച ദിനം തന്നെ നടന്നവ്യോമാക്രമണത്തിൽ കാൽ മുറിക്കപ്പെട്ട അൽ ഷെയ്ഖിന്റെ ജീവിതത്തിലേക്ക് ഖത്തറിന്റെ പിന്തുണയോടെ
ഹമദ് ആശുപത്രി വീണ്ടും വെളിച്ചം കൊണ്ടുവന്നു.
തന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സഹായിച്ച പ്രത്യാശയാണ് ഈ കൃത്രിമകാലെന്നു അദ്ദേഹം പറയുന്നു. ചികിത്സ മുതൽ പുനരധിവാസം വരെ ലഭിച്ച പരിചരണം തന്റെ ജീവിതം പുനരാരമ്പിക്കാൻ സഹായിച്ചതായി അൽ ഷെയ്ഖ് നന്ദി രേഖപ്പെടുത്തി.2019-ൽ ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റിന്റെ സഹായത്തോടെയാണ് ഗാസയുടെ വടക്കൻ ഭാഗത്ത് ഹമദ് ആശുപത്രി തുറന്നത്. അമ്പ്യൂട്ടേഷൻ, നാഡീ പരുക്ക്, മജ്ജാബാധ എന്നിവയുള്ളവർക്കായി സൗജന്യ സേവനം നൽകുന്ന കേന്ദ്രം മെയ് മാസത്തിലെ ഇസ്രായേൽ ഷെല്ലിംഗിൽ തകർന്നെങ്കിലും, ഒക്ടോബറിൽ തെക്കൻ ഗാസയിൽ പുതിയ ശാഖ തുറന്ന് പ്രവർത്തനം വിപുലീകരിച്ചു.5,000-ത്തിലധികം കേസുകൾ ആശുപത്രി ഇതുവരെ പരിഗണിച്ചു
വർഷംതോറും 120മുതൽ 150 വരെ കൃത്രിമ അംഗങ്ങൾ ഘടിപ്പിക്കുന്നു.
മാർച്ചിൽ പരിചരണം പുനരാരംഭിച്ച ശേഷം 100-ലധികം കൃത്രിമകാലുകൾ ഘടിപ്പിച്ചു.
ഇപ്പോഴും 135 അമ്പ്യൂട്ടികൾ അടിയന്തര സഹായത്തിനായി കാത്തിരിക്കുകയാണെന്ന്
കൃത്രിമകാൽ വിഭാഗം മേധാവി അഹ്മദ് അൽ അബ്സി പറഞ്ഞു.ഇസ്രായേൽ ഉപരോധം മൂലം 2023 മുതൽ prosthetic materials ഗാസയിൽ പ്രവേശിച്ചിട്ടില്ലാത്തതു വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സ്റ്റോക്ക് ഒരു രണ്ടുമാസത്തിനകം തീരാനിടയുണ്ടെന്നും അത്യാവശ്യമായി സാധനസാധ്യങ്ങൾ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധകാലത്ത് 6,000-ത്തിലധികം അമ്പ്യൂട്ടേഷൻ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
WHO റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന ബാല അമ്പ്യൂട്ടേഷൻ നിരക്ക് ഇപ്പോൾ ഗാസയിലാണ്.
അമ്പ്യൂട്ടായവരിൽ 25% കുട്ടികളും 12.7% സ്ത്രീകളുമാണെന്ന് ഗാസാ ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മഹർ ഷാമിയപറഞ്ഞു.170,000-ത്തിലധികം പേർക്ക് പരിക്കുകളുണ്ടായിട്ടും ആരോഗ്യ സംവിധാനത്തിന്റെ തകർച്ച മൂലം സംവിധാനപരമായ ചികിത്സ ലഭ്യമല്ലാത്ത അവസ്ഥ തുടരുകയാണ്.
റഫാ അതിർത്തി കടന്നുപോകൽ കേന്ദ്രം അടഞ്ഞുകിടക്കുന്നതിനാൽ, പരുക്ക് ഗുരുതരമായവർക്കു പുറത്തേക്ക് പോകുന്ന ചികിത്സാ സൗകര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.










