
ദോഹ:ശാസ്ത്രത്തിന്റെ വെളിച്ചവും മനുഷ്യസേവനത്തിന്റെ കരുണയും ചേരുന്ന ഖത്തറിന്റെ വൈദ്യശാസ്ത്ര മുന്നേറ്റങ്ങൾ അടയാളപെടുത്തുന്ന
ഖത്തർ ഹെൽത്ത് കോൺഗ്രസ് (QHC)
ജനുവരി 28 മുതൽ 31വരെ ദോഹയിൽ നടക്കും.
“മെഡിക്കൽ ശാഖകളിലെ നവീകരണവും ഏകീകരണവും” എന്ന പ്രമേയത്തിലാണ് ഖത്തർ ഹെൽത്ത് കോൺഗ്രസ് നടക്കുന്നത്.
ഹൃദയസ്പന്ദനങ്ങൾ പോലെ ഏകോപിതമായ വിവിധ ചികിത്സാ ശാഖകൾ — ആന്തരിക വൈദ്യം മുതൽ നാഡീവ്യവസ്ഥ വരെയും ഗവേഷണത്തിൽ നിന്ന് പൊതുജനാരോഗ്യം വരെയും — ഒരേ വേദിയിൽ സംഗമിക്കുന്നു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ നേതൃത്വം നൽകുന്ന സമ്മേളനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദ്യചിന്തകരെയും ഗവേഷകരെയും ഒന്നിപ്പിച്ച്, രോഗിയുടെ ജീവിതത്തിലേക്ക് അറിവിന്റെ പുതിയ ശ്വാസം പകരുകയാണ് ലക്ഷ്യമിടുന്നത്.
നാലുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, വർക്ക്‌ഷോപ്പുകൾ, ഗവേഷണ അവതരണങ്ങൾ എന്നിവയിലൂടെ, ചികിത്സയുടെ നാളെയുടെയും പ്രതീക്ഷയുടെ വഴികളുടെയും
അവലോകങ്ങൾക്ക്
വെളിച്ചമാകും.











