
ദോഹ: 2015 മുതൽ പത്ത് വർഷമായിആഗോള സമാധാന സൂചികയിൽ
ഖത്തർ ഒന്നാമത്.
ഓസ്‌ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് ആൻഡ് വേൾഡ് ഇക്കണോമി പുറത്തിറക്കിയ ആഗോള സമാധാന സൂചികയിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലയിലെ രാജ്യങ്ങൾക്കിടയിലാണ്
തുടർച്ചയായി പത്തു വർഷമായിഖത്തർ ഒന്നാം സ്ഥാനം നിലനിർത്തിയത്.
ദോഹയിൽ നടന്നഇക്കണോമിക് ഇൻഡിക്കേറ്റേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിലാണ്
ഇക്കാര്യം എടുത്തു പറഞ്ഞത്.റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 163 രാജ്യങ്ങളിൽ ആഗോളതലത്തിൽ ഖത്തർ 27-ാം സ്ഥാനത്താണ്.
'സാമ്പത്തിക സുസ്ഥിരതയുടെ സൂചകമായി സമാധാനവും സുരക്ഷയും'എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
രാഷ്ട്രീയവും സാമ്പത്തികവുമായ പരിവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്ന ഒരു ലോകത്ത്, സുരക്ഷ, അതിന്റെ സമഗ്രമായ അർത്ഥത്തിൽ, നിക്ഷേപ ആകർഷണം വർദ്ധിപ്പിക്കുന്നതിലും, സാമ്പത്തിക പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിലും, സമൂഹങ്ങളുടെ അഭിവൃദ്ധിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഒരു മൂലക്കല്ലായി മാറിയിരിക്കുന്നതായി സമ്മേളനത്തിൽ പങ്കെടുത്തവർ
അഭിപ്രായപ്പെട്ടു.










